ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി വീണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. രാവിലെ 10.30 ഓടെയാണ് കൊച്ചി ഇഡി ഓഫീസിൽ വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു.

കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിഎംആർഎൽ ജോയിന്‍റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെയാണ് ഇഡി ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 10.15 ഓടെ ആണ് ഇരുവരും ഇഡി ഓഫീസിൽ എത്തിയത്.

പിണറായി വിജയന്‍റെ മകൾ വീണ ടിയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്, ഈ സാമ്പത്തിക ഇടപാടിന്‍റെ കൂടുതൽ വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി തേടിയത്. സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നാണ് വീണക്ക് 50 ലക്ഷം ലോണായി നൽകിയത്. ഇതിന്‍റെ ഡയറക്ടറായ ജയയിൽ നിന്ന് ലോൺ നൽകിയ പശ്ചാത്തലം, തിരിച്ചടവ് വിവരങ്ങൾ എന്നിവയാണ് തേടിയത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News