റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് വിജയം. അഞ്ച് വിക്കറ്റിനാണ് കേരളത്തിന് ജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് […]
Tag: kerala
രാഷ്ട്രപതി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും
തൃശ്ശൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. ദർശനം നടത്തിയ ശേഷം അഞ്ച് മണിക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. രാഷ്ട്രപതിയുടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് […]
അൻവറിനെ പരിഹസിച്ച് ലീഗ്
മലപ്പുറം: യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പി.വി. അൻവറിന്റെ പരാതിക്ക് മറുപടിയുമായി മുസ്ലിം ലീഗ്. കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പരിഹാസം. പദവിക്കായി ഇത്രയും ധൃതി പിടിക്കേണ്ട സമയമായിട്ടില്ലെന്നാണ് സലാമിന്റെ പ്രതികരണം. യുഡിഎഫിൽ ആർക്കാണ് ഇതുവരെ പരിഗണന ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ]മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നിരവധി നേതാക്കൾക്ക് പോലും ഇതുവരെ പദവികൾ ലഭിച്ചിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. യുഡിഎഫുമായി സഹകരിച്ച് നിൽക്കുന്നയാളെന്ന നിലയിൽ അൻവറിനെ […]
ഇൻഷുറൻസ് തുക 15 ലക്ഷമാക്കി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തി സർക്കാർ. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ പുറത്തിറക്കി. നേരത്തെ ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷമായി ഉയർത്താനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് ഡയറക്ടർ സർക്കാരിന് നിർദേശവും സമർപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് നിലവിൽ 15 ലക്ഷമായി വർധിപ്പിച്ചിരിക്കുന്നത്. […]
മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന് അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ ലക്ഷ്യംവച്ച് പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് വിഡിഎസ് ബ്രിഗേഡ് പേജില്‍ എത്തുകയും അതിന് കീഴെ എപി അനില്‍ കുമാറിനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ എത്തുകയുമായിരുന്നു. പിന്നാലെ മറ്റ് […]
മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി കെ.സി വേണുഗോപാൽ പക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിയാലോചനകളില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. കോൺഗ്രസ്സിൽ ഇനി കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിധ്യമില്ല, കൂടാതെ പിഎസ്സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്. […]
കെപിസിസി പ്രസിഡന്റ് പദവിക്ക് താൻ യോഗ്യനല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. അര്‍ഹതയില്ലാത്ത ഒരു പദവിയും താന്‍ തേടി പോയിട്ടില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ താന്‍ അണ്‍ഫിറ്റ് ആണ് എന്നാണ് ബോധ്യമെന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഉചിതമായ പേര് പാര്‍ട്ടിയുടെ ഉന്നതനേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും. ആഗ്രഹിച്ച പദവികളിലെല്ലാം ദൈവാനുഗ്രഹത്താലും, തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയാലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അർഹതയില്ലാതെ ഒരു […]
ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് ജാമ്യം
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒന്‍പതാം പ്രതി മനോഹരന്, പത്താം പ്രതി ദിനേശന്, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന് മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി […]
ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനും ടി. വി രാജേഷും കുറ്റവിമുക്തർ
കൊച്ചി: യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തർ. പി ജയരാജനും ടി.വി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപുമടക്കം 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. എട്ടു പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. സിബിഐ പ്രത്യേക കോടതി (3)ആണ് വിധി പറഞ്ഞത്. കെ.വി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനില്ക്കും. […]
ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു; മാതാപിതാക്കളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചു. പോലീസും സി.ബി.ഐ.യും നേരത്തെ സമർപ്പിച്ച അപകടമരണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ ഹർജി ശരിവെച്ചാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി സി.ബി.ഐ അഴിമതി നിരോധന യൂണിറ്റിലെ എസ്.പി. വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കുകയും ബാലഭാസ്കറിന്റെ മാതാപിതാക്കളിൽനിന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം, […]
