ടിവികെ എംഎൽഎ വി.എസ് ബാബു അന്തരിച്ചു

ചെന്നൈ: ടിവികെ എംഎൽഎ വി.എസ് ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ശ്വാസതടസത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ ജയം. 8795 വോട്ടുകൾക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച […]

അണ്ടർ 23 വനിതാ ട്വന്റി 20; ജാർഖണ്ഡിനെതിരെ കേരളത്തിന് വിജയം

റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് വിജയം. അഞ്ച് വിക്കറ്റിനാണ് കേരളത്തിന് ജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് […]

റിമിയെ ഞാൻ നന്നായി നോക്കിക്കോളാമെന്ന് ലിബിൻ

മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി ജീവിതപങ്കാളിയാക്കിയിരിക്കുന്നത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തിന്റെ വിശേഷങ്ങളും വൈകാരിക നിമിഷങ്ങളും ഉൾപ്പെടുത്തിയ വീഡിയോ താരം പുറത്തുവിട്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ഒരുക്കങ്ങളും കുടുംബാംഗങ്ങളുടെ സന്തോഷവും വധൂവരന്മാരുടെ പ്രതികരണങ്ങളുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ വിവാഹവീഡിയോയിൽ ഏറ്റവും […]

ആസിഫിന്റെ ജീവിതം തകർക്കരുത്; പിന്തുണയുമായി ഷിബിന

ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായ ആസിഫിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ആയെന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 1.4 മില്യൺ ഫോളോവേഴ്സുള്ള അക്കൗണ്ട് നഷ്ടമായെന്ന റിപ്പോർട്ടിന് പിന്നാലെ ആസിഫിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിലെ മുൻ മത്സരാർത്ഥി ഷിബിന. ആസിഫുമായി ബിഗ് ബോസ് വീട്ടിൽ പലതവണ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിൽ വെക്കുന്നില്ലെന്നാണ് ഷിബിന പറയുന്നത്. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ആസിഫ് വർഷങ്ങളോളം കഷ്ടപ്പെട്ട് വളർത്തിയെടുത്ത സോഷ്യൽ […]

ഉത്തര്‍പ്രദേശിൽ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് അഖിലേഷ് യാദവ്

ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗോരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും സമാജ്‌വാദി പാര്‍ട്ടി സ്വന്തമാക്കുമെന്നും യോഗി ആദിത്യനാഥിന് ‘ഡബിള്‍ സീറോ’ തോല്‍വി സമ്മാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ 20 കിലോമീറ്റര്‍ […]

രാഷ്ട്രപതി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും

തൃശ്ശൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. ദർശനം നടത്തിയ ശേഷം അഞ്ച് മണിക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. രാഷ്ട്രപതിയു‌ടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് […]

മോദിയുടെ പുതിയ നിർദേശം

ഇന്ത്യക്കാർക്ക് ഒരു പ്രധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കഴിക്കുക, കുടിക്കുക, ആഘോഷിക്കുക’ എന്നതല്ല ഇന്ത്യയുടെ സംസ്കാരമെന്നും സമ്പാദ്യശീലം വളർത്തണമെന്നുമാണ് മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു മോദിയുടെ ഈ പരാമർശം. ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്നവർ അനാവശ്യ ചെലവുകൾ കാരണം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴരുതെന്നാണ് പ്രധാനമന്ത്രിയുടെ ആശങ്ക. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 50 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്ന നേട്ടവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടം നിലനിർത്താൻ സാമ്പത്തിക അച്ചടക്കവും […]

രാഹുലിനെതിരെ ബിജെപി

ഷിക്കാഗോ: അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് ‘സേക്രഡ്’ എന്ന വാക്കാണ്. എന്നാൽ ബിജെപി നേതാവ് അത് ‘സിക്ക്’ എന്ന് വ്യാഖ്യാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നില്ലെന്ന ചോദ്യത്തിന്, ഇന്ത്യൻ ജനാധിപത്യം തനിക്ക് പവിത്രമാണെന്നും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം […]

ഷാൾ കാണാനില്ല; കേസിൽ ട്വിസ്റ്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ വീണ്ടും വഴിത്തിരിവ്. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്ന പോലീസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഷാൾ ഏനാത്ത് പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിലോ കോടതിയിലോ ഇല്ലെന്നാണ് നിലവിലെ എസ്എച്ച്ഒ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കേസിലെ നിർണായക തെളിവായ ഷാൾ എവിടെപ്പോയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സഹപ്രവർത്തകയായ 35കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സുഹൈൽ അൻസാരി അറസ്റ്റിലായത്. എന്നാൽ തന്നെ […]

അൻവറിനെ പരിഹസിച്ച് ലീഗ്

മലപ്പുറം: യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പി.വി. അൻവറിന്റെ പരാതിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ്. കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പരിഹാസം. പദവിക്കായി ഇത്രയും ധൃതി പിടിക്കേണ്ട സമയമായിട്ടില്ലെന്നാണ് സലാമിന്റെ പ്രതികരണം. യുഡിഎഫിൽ ആർക്കാണ് ഇതുവരെ പരിഗണന ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ]മുസ്‌ലിം ലീഗിലെയും കോൺഗ്രസിലെയും നിരവധി നേതാക്കൾക്ക് പോലും ഇതുവരെ പദവികൾ ലഭിച്ചിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. യുഡിഎഫുമായി സഹകരിച്ച് നിൽക്കുന്നയാളെന്ന നിലയിൽ അൻവറിനെ […]