രാഹുലിനെതിരെ ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷിക്കാഗോ: അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് ‘സേക്രഡ്’ എന്ന വാക്കാണ്. എന്നാൽ ബിജെപി നേതാവ് അത് ‘സിക്ക്’ എന്ന് വ്യാഖ്യാനിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നില്ലെന്ന ചോദ്യത്തിന്, ഇന്ത്യൻ ജനാധിപത്യം തനിക്ക് പവിത്രമാണെന്നും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ഇതേ വീഡിയോ പങ്കുവെച്ച് രാഹുൽ ഇന്ത്യൻ ജനാധിപത്യത്തെ ‘സിക്ക്’ എന്നാണ് വിശേഷിപ്പിച്ചതെന്ന് ആരോപിച്ചു. വിദേശമണ്ണിൽ ഇന്ത്യയെ അപമാനിക്കുന്നുവെന്ന വിമർശനവും ഉയർത്തി. പക്ഷേ വീഡിയോ പരിശോധിച്ചപ്പോൾ രാഹുൽ പറഞ്ഞത് ‘സേക്രഡ്’ എന്നാണെന്ന് വ്യക്തമാണ്. ഇതോടെ വാക്കിന്റെ പേരിൽ തന്നെ പുതിയ രാഷ്ട്രീയ പോര് തുടങ്ങിയിരിക്കുകയാണ്. യഥാർഥത്തിൽ രാഹുൽ പറഞ്ഞതെന്ത്? ബിജെപി നടത്തിയ വിമർശനം എത്രത്തോളം ശരിയാണ്? ഈ വിവാദം ഇപ്പോൾ വലിയ ചർച്ചയാകുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News