2029ല്‍ രാഹുല്‍ പ്രധാനമന്ത്രി; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പിടിക്കും : രാജേന്ദ്ര പാല്‍ ഗൗതം
ലഖ്‌നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും 2029ല്‍ രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പുതിയ ചുമതലക്കാരനായി നിയമിതനായ രാജേന്ദ്ര പാല്‍ ഗൗതം. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചുമതലയ്ക്ക് ശേഷം ലഖ്‌നൗവില്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് രാജേന്ദ്ര പാല്‍ ഗൗതമിന് നല്‍കിയത്. ‘ഞങ്ങള്‍ 2027-ല്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കുകയും 2029-ല്‍ രാഹുല്‍ […]
Read more

