ചെന്നൈ : ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ബന്ധത്തിന് വിരാമമിട്ട് മുസ്ലീം ലീഗ്. തമിഴ്നാട്ടിൽ ദ്രാവിഡ ഡിഎംകെയും ഉണ്ടായിരുന്ന സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ 14 പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കിയതോടെയാണ് നിർണായക തീരുമാനം. തീരുമാനം പ്രഖ്യാപിച്ച ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെഎം ഖാദർ മൊയ്തീൻ, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാരിനെ ജനവിധിയെ മാനിച്ച് പിന്തുണച്ചിരുന്നുവെന്ന് പറഞ്ഞു. നിലവിലെ ടിവികെ സർക്കാർ സംസ്ഥാനത്തിന് സ്ഥിരതയാർന്ന ഭരണമാണ് നൽകുന്നതെന്നും അതിനാൽ തുടർന്നും സർക്കാരിന് പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
TVKയ്ക്ക് കൈ കൊടുത്ത് ലീഗ്
