സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്. തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് പോസ്റ്റ് ഓഫീസുകളിലാണ് ലോക്കർ പൊളിച്ച് പ്രതി മോഷണം നടത്തിയത്. കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ ഇയാൾ കവർന്നിരുന്നു. കട്ടിങ് മെഷീൻ വാങ്ങിയതിന്‍റെ ഗ്യാരണ്ടി പേപ്പർ, കവർച്ച നടന്ന കുണ്ടറയിലെ പോസ്റ്റ് ഓഫീസിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ തെളിവാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. എറണാകുളത്ത് പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ലോഡ്ജ് മുറി വാടകയ്ക്ക് എടുത്ത് മോഷണത്തിന് പദ്ധതിയിടവേയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News