ലോജിസ്റ്റിക്സ് രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ

മസ്കത്ത്: ആഗോള ലോജിസ്റ്റിക്സ് രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ. ലോക ബാങ്കിന്റെ കയറ്റുമതി വിതരണ ശൃംഖലാ സൂചികയിലാണ് ഒമാൻ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുറമുഖങ്ങളിലെ മികച്ച പ്രവർത്തനക്ഷമതയും അതിവേഗത്തിലുള്ള ചരക്കുനീക്കവുമാണ് ഒമാനെ ഉന്നതയിലെത്തിച്ചത്. ഒരു ഒഴിഞ്ഞ കണ്ടെയ്നർ പുറപ്പെട്ട്, ചരക്കുകൾ നിറച്ച് കയറ്റുമതിക്ക് സജ്ജമാകുന്നതുവരെയുള്ള സമയം വെറും 0.8 ദിവസമായി കുറച്ചുകൊണ്ടാണ് ഒമാൻ നേട്ടം കൈവരിച്ചത്. ലോകബാങ്കിന്റെ അംഗീകാരം ഒമാന്റെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് കാണിക്കുന്നതാണ്. യഥാർത്ഥ ഷിപ്പ്മെന്റ് ഡാറ്റ അടിസ്ഥാനമാക്കിയാണ് ഇത്തവണ ലോകബാങ്ക് ഇൻഡക്സ് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *