മസ്കത്ത്: ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്കത്ത് ഇന്ത്യൻ എംബസി. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്ന സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങൾ, ശാസ്ത്രീയ നേട്ടങ്ങൾ, നവീകരണം, നഗരവികസനം എന്നിവയുടെ ഫോട്ടോഗ്രാഫുകളാണ് മത്സരാർഥികൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 15 ന് എംബസി നടത്തുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിജയികളെ ആദരിക്കും. കൂടാതെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവക്ക് അംഗീകാരം നൽകുകയും അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് എട്ടാണ് ഫോട്ടോ സമർപ്പിക്കാനുള്ള അവസാന തീയതി. secondsecinfo@gmail.com എന്ന ഇമെയിലിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. ഒമാനിലെ ഫോട്ടോഗ്രാഫി പ്രേമികൾക്കാണ് മത്സരം.
Related Posts
ഇനി അങ്ങോട്ട് ചുട്ടുപൊള്ളും; താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി
കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്ത് താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ജനറൽ…
കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയിയ അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ്…
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരികമായ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ…
