‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി
മസ്‌കത്ത്: ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്ന സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങൾ, ശാസ്ത്രീയ നേട്ടങ്ങൾ, നവീകരണം, നഗരവികസനം എന്നിവയുടെ ഫോട്ടോഗ്രാഫുകളാണ് മത്സരാർഥികൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 15 ന് എംബസി നടത്തുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിജയികളെ ആദരിക്കും. കൂടാതെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവക്ക് അംഗീകാരം നൽകുകയും അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് എട്ടാണ് ഫോട്ടോ സമർപ്പിക്കാനുള്ള അവസാന തീയതി. secondsecinfo@gmail.com എന്ന […]
Read more

