പത്ത് മണിക്കൂർ വരെ പവർകട്ട്; ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിൽ കടുത്ത ഊർജ പ്രതിസന്ധി. പ്രകൃതിവാതകത്തിന്റെ ലഭ്യതക്കുറവ് മൂലം രാജ്യം കടുത്ത വൈദ്യുതി തടസ്സങ്ങൾ നേരിടുന്നതിനാൽ വ്യാപാരസ്ഥാപനങ്ങൾ നേരത്തെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പ്രതിസന്ധി പരിഹരിക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് കൂടുതൽ ഡീസൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ കടുത്ത ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം അമേരിക്കൻ കമ്പനിയായ എക്‌സെലറേറ്റ് എനർജിയുടെ ഉടമസ്ഥതയിലുള്ള ഒരു എൽഎൻജി ടെർമിനലിലുണ്ടായ തീപിടുത്തം രാജ്യത്തെ എൽഎൻജി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ […]
Read more

