Author: Ardra

ചെങ്കോട്ട സ്ഫോടനം: പിന്നിൽ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമെന്ന് സ്ഥിരീകരണം; യുഎൻ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ ‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ്’ (എക്യുഐഎസ്) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ റിപ്പോർട്ട്. യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം തയ്യാറാക്കിയ 38-ാമത് റിപ്പോർട്ടിലാണ് ചെങ്കോട്ട ആക്രമണത്തിലെ അൽ-ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പരാമർശമുള്ളത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അൽ-ഖ്വയ്ദയുടെ സെല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഗുജറാത്തിൽ അടുത്തിടെ എടിഎസ് അറസ്റ്റ് […]
Read more

‘കേരളം കേരളം കേളികൊട്ടുണരുന്ന…’; ‘കേരളം’ ബില്ലിനെ പിന്തുണച്ച് സഭയിൽ പാട്ടുപാടി സുരേഷ് ഗോപി

ഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള നാല് കോടിയോളം മലയാളികൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവിക്ക് ശേഷം 50 വർഷത്തിലേറെ കഴിഞ്ഞാണ് സംസ്ഥാനത്തിന്റെ സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഈ നാമകരണം യാഥാർഥ്യമാകാൻ നരേന്ദ്ര മോദി സർക്കാർ വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കക്ഷികളും […]
Read more

യാത്ര തുടങ്ങുംമുമ്പേ ടിപ്പ് ചോദിക്കേണ്ട; ഓൺലൈൻ ടാക്‌സി ആപ്പുകളുടെ നീക്കം തടഞ്ഞ് കേന്ദ്രം

യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ. റാപ്പിഡോ, ഊബർ, ഓല തുടങ്ങിയ ആപ്പുകൾക്ക്‌ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് നിർദേശം നൽകിയത്. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വേഗം വാഹനം ലഭിക്കും എന്ന പ്രേരണയും പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷൻ കാണിക്കരുതെന്നും നിർദേശിച്ചു. എന്നാൽ, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു. […]
Read more

കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണം; വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ഡൽഹി: ഓണത്തോടനുബന്ധിപ്പിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ നേരിട്ട് കണ്ട് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ ഗുരുതരമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. യുഎഇ, […]
Read more

ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധികസഹായം, സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ്; പ്രഖ്യാപിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ അധികസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർ​ന്നെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനന നിയമ […]
Read more

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം; വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ചൈനയിലെ ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍. വെറും 5.3 സെക്കന്‍ഡിനുള്ളിലാണ് മണിക്കൂറില്‍ 800 കിലോമീറ്റര്‍ എന്ന വേഗത കൈവരിച്ചത്. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഈ ട്രെയിന്‍ വേഗതാ റെക്കോര്‍ഡ് മറികടക്കുന്നത്. ഹുബെയ് പ്രവിശ്യയിലെ ഡോങ്ഹു ലബോറട്ടറിയിലെ ട്രാക്കിലായിരുന്നു പരീക്ഷണം. എന്നാല്‍ 1.1 ടണ്‍ ഭാരമുള്ള ഈ പരീക്ഷണ ട്രെയിന്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തതല്ല. റോക്കറ്ററി, എയ്‌റോസ്‌പേസ് തുടങ്ങി അതിവേഗ സാങ്കേതികവിദ്യകളില്‍ ഭാവിയില്‍ ഉപയോഗിക്കാവുന്ന സംവിധാനങ്ങള്‍ […]
Read more

വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനം; അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്. ഇതോടെ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതാക്കൾ. സ്റ്റാഫിൽ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത്‍ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനം.
Read more

അമിത് ഷാ പാർലമെന്റിൽ ; ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിഞ്ഞു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇതുവരെ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച എത്തി. എന്നാൽ, ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തി. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം എത്തിയത്. സഭയിൽ […]
Read more

സംസ്ഥാനത്ത് ആശങ്കയുയർത്തി മലേറിയ, എലിപ്പനി, ഇൻഫ്ളുവൻസ വ്യാപനം; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയും മലേറിയയും ഇൻഫ്ളുവൻസയും വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 71 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതിൽ 36 രോഗികളും ഇടുക്കി ജില്ലയിലാണ്. ദേവികുളം, കട്ടപ്പന, സേനാപതി, കാഞ്ചിയാർ, കാമാക്ഷി, അയ്യപ്പൻകോവിൽ, ചിത്തിരപുരം, പള്ളിവാസൽ, വണ്ടൻമേട്, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലാണിത്. ഈവർഷം ഇതുവരെ 696 പേർക്ക് മലേറിയ ബാധിക്കുകയും മൂന്നുപേർ മരിക്കുകയുംചെയ്തു. തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനിയും വൈറൽ പനിയായ […]
Read more

നാലുവർഷ ബിരുദം: എൽ.ഡി.എഫ്. കൊണ്ടുവന്നതും എൻ.ഇ.പി. ഘടന തന്നെയെന്ന് സർക്കാർ സമിതി

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിനു ബദലെന്ന പേരിൽ നടപ്പാക്കിയ നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)മനുസരിച്ചുള്ള വാർപ്പുമാതൃക ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സർക്കാറിന്റെ വിദഗ്ധസമിതി. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കാനാണ് നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള ശുപാർശകളെന്നാണ് വിദഗ്ധസമിതി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള എൻ.ഇ.പി. വർഗീയ-വാണിജ്യവത്കരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു കൊണ്ടിരിക്കേയാണ്, ഇതേ നയത്തിന്റെ പൂർത്തീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാർ സമിതിയുടെ ശുപാർശയെന്നതാണ് ശ്രദ്ധേയം. കേരളത്തിലെ നാലുവർഷബിരുദം […]
Read more

Recent News