ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധികസഹായം, സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ്; പ്രഖ്യാപിച്ച് വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ അധികസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർ​ന്നെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനന നിയമ ഭേദഗതി ഫെഡറൽ വ്യവസ്ഥക്ക് എതിരാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റുമാണ്. സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ഖനന റോയൽറ്റി ഇതിലൂടെ നഷ്ടമാകും. ഭൂമിയുടെ അധികാരം പൂർണമായും സ്റ്റേറ്റ്ലിസ്റ്റിൽ പെട്ടതാണ്. ഭേദഗതിയെ സംസ്ഥാനം അതിശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News