ജനപ്രിയ ആപ്ലിക്കേഷനായി മാറി ‘തവക്കൽന’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ആപ്ലിക്കേഷനായി മാറി തവക്കൽന. സൗദി ഡിജിറ്റൽ ​ഗവൺമെന്റ് അതോറിറ്റിയുടെ ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സ് പുറത്തുവിട്ട ഈ വർഷത്തെ സർക്കാർ സേവനങ്ങളിലെ പ്രകടനത്തിലാണ് നേട്ടം. ഏറ്റവും മികച്ച 10 സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ തവക്കൽന, ഉപഭോക്കാക്കളുടെ യൂസർ എക്സ്പീരിയൻസിൽ ഒമ്പതാം സ്ഥാനവും നേടി. സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച സേവനങ്ങളാണ് ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, സേവനങ്ങൾ എളുപ്പത്തിലും വേ​ഗത്തിലും നൽകാൻ ആപ്പിന് സാധിക്കുന്നുണ്ടെന്നാണ് നേട്ടം വ്യക്തമാക്കുന്നത്. വിവിധ സർക്കാർ സേവനങ്ങൾ, വിവരങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയാണ് ആപ്പ് ചെയ്യുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഡിജിറ്റൽ സംവിധാനം വഴി സർക്കാർ സേവനങ്ങൾ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ സമയലാഭം ഉറപ്പാക്കാനും, സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാനും ആപ്പ് സഹായിക്കുന്നുണ്ട്.

സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സേവനങ്ങളുടെയും പുരോഗതിയും പക്വതയും വർഷം തോറും അളക്കുന്നതിനായി ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി വികസിപ്പിച്ചെടുത്ത സൂചികയാണ് ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സ്. ഉപഭോക്തൃ സംതൃപ്തി, യൂസർ എക്സ്പീരിയൻസ്, പരാതി പരിഹാര സംവിധാനങ്ങൾ, ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും ഉപകരണങ്ങളും തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻഡക്സ് തയാറാക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News