പത്തനംതിട്ട: പത്തനംതിട്ടയിൽ കാനറ ബാങ്കിന്റെ ഷട്ടറിനും ലോക്കിനുമിടയിൽ പാമ്പ് ചുറ്റി. സെക്യൂരിറ്റിയാണ് ഷട്ടറിനും താഴിനുമിടയിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്. ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പിന്റെ ആര്‍ആര്‍ടി ടീമിനെ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുവില്‍ സ്മിത്തിന്റെ സുഹൃത്തുകളെത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
