കണ്ണൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
Related Posts
കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്
തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ അംഗത്വം എടുത്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം…
ഈവർഷം ആദ്യ പകുതിയിൽ 66,000 ഗോൾഡൻ വിസകൾ നൽകി ദുബായ്
ദുബായ് : ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ വിസ്മയകരമായ വളർച്ച കൈവരിച്ച് ദുബായ് താമസ, കുടിയേറ്റ വകുപ്പ് ഈ കാലയളവിൽ…
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്യു നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്യു നേതാവ്. തല അടിച്ചു പൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് കെഎസ്യു സംസ്ഥാന വൈസ്…
