ജയറാം- ഉർവശി ജോഡികൾ ഒന്നിക്കുന്ന ചിത്രം ‘പരിമള ആൻഡ് കോ’യ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

ജയറാം- ഉർവശി താരജോഡികൾ ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ജൂൺ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രം ക്രൈം കോമഡി വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫൺ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *