മലപ്പുറം: മലപ്പുറം നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് മരിച്ച നാലു വയസ്സുകാരൻ.
Related Posts
കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്…
വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ 72കാരന് ചികിത്സയിലിരിക്കെ മരിച്ചു
കണ്ണൂര്‍: വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥന് ചികിത്സയ്ക്കിടെ മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്മല മുന്നൂര്‍കൊച്ചിയിലെ…
രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി
കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു…
