റിയാദ്: ഫിലിപ്പീൻസിൽ നിന്നുള്ള ഇരട്ടകൾ സ്വതന്ത്രജീവിതത്തിലേക്ക്. രണ്ട് വർഷത്തോളമായി നെഞ്ചും വയറും ഒട്ടിച്ചേർന്ന് ജീവിച്ചിരുന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒലിവിയ, ജിയാന മാനുവൽ എന്നീ ഇരട്ടക്കുട്ടികളെയാണ് ആറ് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. സൗദിയുടെ കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ മറ്റൊരു ചരിത്രനേട്ടമായാണ് ഈ ശസ്ത്രക്രിയ വിലയിരുത്തപ്പെടുന്നത്. 2024 ഏപ്രിലിൽ ജനിച്ച ഇരട്ടകൾക്ക് ഒംഫലോപാഗസ് എന്ന അപൂർവ ജന്മവൈകല്യമായിരുന്നു ഉണ്ടായിരുന്നത്. റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ 22 അംഗ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. റോയൽ കോർട്ട് ഉപദേഷ്ടാവും സൗദി റിലീഫ് മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ആറു മണിക്കൂറിനകം വിജയകരമായി പൂർത്തിയാക്കി.
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി
