ബൈക്ക് റേസിന് പിന്നാലെ വിജയിയായ 16കാരനെ തട്ടിക്കൊണ്ടുപോയി; കുറച്ച് ദൂരം പോയി വഴിയിൽ ഉപേക്ഷിച്ചു
കുവൈറ്റ് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ കൗമാരക്കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്‌റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി […]
Read more

