റിയാദ്: റിയാദിൽ പൊടി നിയന്ത്രണ നിയമം ലംഘിച്ചതിന് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് 16 മില്യൺ റിയാലിലധികം പിഴ ചുമത്തി. 557 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. നഗരത്തിലെ പരിസ്ഥിതി -വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. റിയാദ് സിറ്റി റോയൽ കമ്മീഷന്റെയും റിയാദ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ ഫെബ്രുവരിയിലാണ് നടപടികൾ ആരംഭിച്ചതെന്ന് സെന്ററിന്റെ റിയാദ് ബ്രാഞ്ച് ഡയറക്ടർ ഫവാസ് അൽ മുജാദിൽ വ്യക്തമാക്കി. നിർമാണ പദ്ധതികളിൽ 3,000 ത്തിലധികം പരിശോധനകൾ ഫീൽഡ് ടീമുകൾ നടത്തിയതായും പൊടി നിയന്ത്രിക്കാനുള്ള നടപടികൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പ്രോജക്റ്റ് സൈറ്റുകളിൽ വായു ഗുണനിലവാര നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കൽ, പൊടി സപ്രസന്റുകൾ തളിക്കൽ, ട്രക്കുകൾ ചരക്കുനീക്കത്തിനിടെ മൂടിയിടൽ, ട്രക്ക് നീക്കം സാങ്കേതിക ഗൈഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയാണ് പൊടി നിയന്ത്രണ മാർഗങ്ങൾ
പൊടി പറത്തി നിർമാണം; പണി വാങ്ങി റിയാദിലെ കമ്പനികൾ
