വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച സമാധാന ഉടമ്പടിയെ 1919-ലെ ചരിത്രപ്രധാനമായ വേഴ്‌സായ് ഉടമ്പടിയോട് ഉപമിച്ചുകൊണ്ടുള്ള നിരീക്ഷകരുടെ വിലയിരുത്തലാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാൻ ഒപ്പുവെച്ച വേഴ്‌സായ് കരാർ പിൽക്കാലത്ത് രണ്ടാം ലോകമഹായുദ്ധത്തിന് വിത്തുപാകിയതുപോലെ, നിലവിലെ ഈ നീക്കവും വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് നീരിക്ഷകർക്കുള്ളത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിനും തിരഞ്ഞെടുപ്പിനും മുന്നോടിയായി ട്രംപ് രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഈ കരാർ ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളോ ഇറാന്റെ ആണവ മോഹങ്ങളോ പരിഹരിക്കുന്നില്ലെന്നാണ് അവരുടെ നിരീക്ഷണം. മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ശാശ്വത പരിഹാരമില്ലാത്ത ഇത്തരം സമാധാന കരാറുകൾ ഭാവിയിൽ കൂടുതൽ ഗുരുതരമായ അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് കാരണമായേക്കാം എന്നുള്ള ആശങ്കയും അവർ പങ്കുവെക്കുന്നു.
ട്രംപിന്റെ സമാധാന കരാർ മറ്റൊരു യുദ്ധത്തിന്റെ തുടക്കമോ?
