റിയാദ്: അന്താരാഷ്ട്ര മാനേജ്മെന്റ് വികസന ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ വേൾഡ് കോമ്പറ്റിറ്റീവ്നെസ് ഇയർബുക്ക് റിപ്പോർട്ടിൽ സൗദിക്ക് മികച്ച നേട്ടം. ആഗോളതലത്തിൽ ഏറ്റവും മത്സരശേഷിയുള്ള 70 രാജ്യങ്ങളുടെ പട്ടികയിൽ 4 സ്ഥാനങ്ങൾ മുന്നേറി സൗദി 13-ാം സ്ഥാനത്തെത്തി. ഇതോടെ ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം നിലനിർത്താനും സൗദിക്കായി. ഗവൺമെന്റ് കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത എന്നീ പ്രധാന മേഖലകളിൽ മറ്റ് എല്ലാ ജി20 രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് സൗദി കാഴ്ചവെച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാന ശിലകളായ നാല് പ്രധാന സൂചികകളിലും സൗദിവലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലയിൽ 17-ാം സ്ഥാനത്തുനിന്ന് 12-ാം സ്ഥാനത്തേക്ക് ഉയർന്നു.
ആഗോള മത്സരശേഷി സൂചികയിൽ സൗദിക്ക് 13-ാം സ്ഥാനം; നേട്ടം ഐഎംഡി പുറത്തുവിട്ട റിപ്പോർട്ടിൽ
