കുവൈത്ത് : കുവൈത്തിൽ ലൈസൻസുള്ള വിശ്രമകേന്ദ്രങ്ങളും, ചാലറ്റുകളും വാടകക്ക് കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം. ഇത്തരം സൈറ്റുകൾ ഉപയോഗിക്കുന്നവർ കൃത്യമായ നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പൊതുമുതൽ സംരക്ഷിക്കുന്നതിനും നിയമാനുസൃതമായി അവ ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം.
വിശ്രമകേന്ദ്രങ്ങളും, ചാലറ്റുകളും ഏത് ആവശ്യത്തിനാണോ അനുവദിച്ചിട്ടുള്ളത്, അതിനായി മാത്രം ഉപയോഗിക്കണം. ഇവ ദുരുപയോഗം ചെയ്യാനുള്ള എന്ത് ശ്രമമുണ്ടായാലും കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സൈറ്റുകൾ മൂന്നാം കക്ഷികൾക്ക് വാടകയ്ക്ക് നൽകുന്നതിന് കുവൈത്തിൽ നിരോധനമുണ്ട്. ലൈസൻസുള്ള സൈറ്റുകളുടെ അതിരുകൾ കൃത്യമായി മാനിക്കണമെന്നും യാതൊരുവിധ കൈയേറ്റങ്ങളും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
