Category: Uncategorized

നിപയെ ഗൗരവത്തോടെ കാണുന്നില്ല ; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്നും സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ […]
Read more

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണം; ശുഭങ്കര്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരൂവെന്നുമായിരുന്നു ആഹ്വാനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ തയ്യാറാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മമതാ ബാനര്‍ജിയുടെ അനന്തരവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി കോണ്‍ഗ്രസില്‍ ചേരുമോയെന്ന ചോദ്യത്തോട് ഇതേ വ്യവസ്ഥ അദ്ദേഹത്തിനും ബാധകമാണെന്നായിരുന്നു മറുപടി.പശ്ചിമബംഗാളില്‍ തൃണമൂല്‍ […]
Read more

കുവൈത്തിനുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം

കുവൈത്ത് : കുവൈത്തിനുനേരെ വീണ്ടും മിസൈൽ ‍ഡ്രോൺ ആക്രമണശ്രമം. വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി അറിയിച്ചു. വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ചയിലായി മിസൈൽ-ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മൂന്നിടത്ത് അവശിഷ്ടങ്ങൾ വീണതായി കുവൈത്ത് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചിരുന്നു. രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തിരുന്നു. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടണമെന്നും ആർമി വ്യക്തമാക്കി.
Read more

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര […]
Read more

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കാനിരിക്കെ ചരടുവലികള്‍ സജീവമാക്കിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഒന്നിലധികം ഉദ്യോഗസ്ഥരാണ് ഡിജിപി റാങ്ക് ലക്ഷ്യമിട്ട് രംഗത്തുള്ളത്. നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നതോടെ ഒരു ഡിജിപി റാങ്കില്‍ ഒഴിവ് വരും. സീനിയോരിറ്റിയില്‍ എം. ആര്‍ അജിത് കുമാറാണ് മുന്നില്‍. ആലപ്പുഴ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ അടക്കം വിമര്‍ശനം നേരിട്ട അജിത് കുമാറിനെ ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമോ എന്നത് സംശയമാണ്. അതേസമയം, തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് അജിത് കുമാറിന്റെ വാദം. ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണെന്നും അജിത് […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19ന്

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസ് തീയതി പുറത്ത്. ജൂൺ 19ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം […]
Read more

ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്ന് പെട്രോളിയം മന്ത്രാലയം ന്യായീകരിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഒരു സിലിണ്ടറിന് […]
Read more

വി എസ്നെക്കുറിച്ച് കെ സുധാകരൻ പറഞ്ഞത്

തിരുവനന്തപുരം: കേരളരാഷ്ട്രീയം ഇടംവലം കലങ്ങിമറിഞ്ഞ ‘മൂന്നാർ ഓപ്പറേഷ’ന്റെ ചുരുളഴിച്ച് ദൗത്യസംഘത്തലവൻ ‘പൂച്ച’ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. സുരേഷ്‌കുമാറിന്റെ പുസ്തകം പുറത്തിറങ്ങി. 2006-11ലെ എൽ.ഡി.എഫ്. ഭരണകാലത്ത് മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ചുമതലപ്പെടുത്തിയത് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു. കൊമ്പനാനയെപ്പോലുള്ള വി.എസിനെ പാർട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മൂന്നാർ ദൗത്യം ഇടയ്ക്കുവെച്ചു നിർത്തേണ്ടിവന്നതെന്ന് പ്രകാശനച്ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. പത്തുവർഷത്തിനിടെ അവിടെ കൂണുകൾപോലെ വീണ്ടും റിസോർട്ടുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദൗത്യം പൂർണമായില്ലെങ്കിലും […]
Read more

അധികാരത്തിലേറിയ ശേഷം ആദ്യം നൽകിയ വാക്ക് പാലിച്ച് വിജയ്

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് […]
Read more

രേഷ് ബാബുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രേഷ് ബാബുവിന്റെ മരണത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. രേഷ് ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ ഇടപെടല്‍. സംഭവത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല […]
Read more

Recent News