പാക് ക്രിക്കറ്റിൽ വൻ അഴിച്ചുപണി; സൽമാൻ ആഘയ്ക്ക് ക്യാപ്റ്റൻസി നഷ്ടം, ഫർഹാൻ പുതിയ ടി20 നായകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാകിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും വലിയ മാറ്റങ്ങൾ.ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഓൾറൗണ്ടർ സൽമാൻ അലി ആഘയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നീക്കി. ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിന് പിന്നാലെ സൽമാനെ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതും ശ്രദ്ധേയമാണ്.ഓപ്പണിങ് ബാറ്ററായ സാഹിബ്സാദ ഫർഹാനെയാണ് ഇനി പാകിസ്ഥാന്റെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്കനടപടിയുടെ ഭാഗമായി സൽമാൻ ആഘ ഉൾപ്പെടെ ഏഴ് താരങ്ങളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൽമാനെതിരായ കൂടുതൽ കടുത്ത നടപടി.

2028ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ മാറ്റമെന്നാണ് പിസിബിയുടെ തീരുമാനം.ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ നയിച്ച് വെള്ളിമെഡൽ സ്വന്തമാക്കിയ അനുഭവവും ഫർഹാനുണ്ട്. ഇന്ത്യക്കെതിരായ ഫൈനലിലാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്.2026ലെ ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ ഏറ്റവും മികച്ച റൺസ് വേട്ടക്കാരനായിരുന്ന ഫർഹാനിലാണ് ഇനി പാകിസ്ഥാൻ ക്രിക്കറ്റിന്റെ ടി20 പ്രതീക്ഷകൾ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News