Tag: Cricket

ഹോങ്കോങ് സിക്സസ് ടൂർണമെന്റ്; ഭുവനേശ്വർ ഇന്ത്യൻ ടീമിനെ നയിക്കും

ഹോങ്കോങ് സിക്സസ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ടൂർണമെന്റ്. ഭുവനേശ്വർ കുമാർ അടക്കം ഐപിഎല്ലിലെ താരനിരയുമാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂർണമെന്റിൽ 6 ഓവർ വീതമാണ് രണ്ട് ടീമുകളും കളിക്കുക. 6 താരങ്ങളായിരിക്കും ഒരു ടീമിൽ. ഫൈനൽ പോരാട്ടം മാത്രം 8 ഓവർ കളിക്കും. എട്ട് മുൻനിര ക്രിക്കറ്റ് രാജ്യങ്ങളും നാല് അസോസിയേറ്റ് അം​ഗങ്ങളും ഉൾപ്പെടെ ടൂർണമെന്റിൽ 12 ടീമുകളാണ് മുഖാമുഖം വരുന്നത്. ക്രുണാൽ […]
Read more

‘സ്വർണം കഠിനാധ്വാനത്തിന്റെ ഫലം’; ഏഷ്യൻ ഗെയിംസ് നേട്ടത്തിൽ പ്രതികരിച്ച് സഞ്ജു സാംസൺ

ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് സ്വർണ മെഡൽ ഇന്ത്യ സ്വന്തമാക്കിയത് കഠിനാധ്വാനത്തിലൂടെയാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ.ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണ മെഡൽ നേടിയത്. കടുത്ത സമ്മർദ്ദമുള്ള മത്സരത്തിലും പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകിയെന്ന് സഞ്ജു പറഞ്ഞു. മത്സരത്തിന് മുമ്പും മത്സരത്തിനിടയിലും സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടീമിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. പരിശീലനത്തിന്റെയും മത്സരങ്ങളുടെയും ഇടവേളകളിൽ പോലും ഊർജം നിലനിർത്താനും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും […]
Read more

വൈഭവിന്റെ ആദരം; വൈറലായി ദൃശ്യങ്ങൾ

നഗോയ: ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ചടങ്ങിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കണ്ട വൈഭവ് അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ആദരവ് പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ജയ് ഷായുടെ അടുത്തെത്തിയ വൈഭവ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തശേഷം കുനിഞ്ഞ് കാലിൽ തൊടുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വൈഭവിന്റെ പെരുമാറ്റത്തെ അനുകൂലിച്ചും വിമർശിച്ചും വിവിധ […]
Read more

ഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിനടുവിൽ പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. പാകിസ്ഥാന് വേണ്ടി ഹസൻ നവാസ് തിളങ്ങി. 51 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 96 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 211 […]
Read more

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ലുവാൻ ഡ്രി-പ്രിട്ടോറിയസ്

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി-പ്രിട്ടോറിയസ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ചാണ് പ്രിട്ടോറിയസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ 188 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്നു. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായിറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 40 […]
Read more

ഇന്ത്യ–പാക് സ്വർണപ്പോരാട്ടത്തിന് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിച്ചാൽ മെഡൽ പങ്കിടും

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്ഥാൻ ഫൈനലിന് മഴ ഭീഷണി. ജപ്പാനിലെ നിഷിനിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.ശ്രീലങ്കയെ 124 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി.മറുവശത്ത് ബംഗ്ലാദേശിനെ ആറ് […]
Read more

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോയാല്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും; വിരാട് കോഹ്ലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ചുറികള്‍ നേടിയ ശേഷം, ഇന്ത്യന്‍ ബാറ്റിങ് സൂപ്പര്‍സ്റ്റാര്‍ വിരാട് കോഹ്ലിയും നായകന്‍ ശുഭ്മന്‍ ഗില്ലും തങ്ങളുടെ പരസ്പര സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. അനുഭവസമ്പന്നനായ കോഹ്ലി ടെസ്റ്റ്, ഏകദിന നായകനായ ഗില്ലിന്റെ നേതൃത്വപാടവത്തെയും ബാറ്റിങ് മികവിനെയും പ്രശംസിച്ചപ്പോള്‍, ചെറുപ്പത്തില്‍ കോഹ്ലിയെ ആരാധിച്ചിരുന്ന കാലം മുതല്‍ കളിക്കളത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിത്തം പങ്കിടുന്നതു വരെയുള്ള തന്റെ യാത്രയെക്കുറിച്ച് ഗില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 299 റണ്‍സ് […]
Read more

വെസ്റ്റ് ഇൻ‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നി‍റെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധ‍സെഞ്ച്വറികളുടെയും കരുത്തിലാണ് ഈ ടോട്ടൽ പടുത്തുയർത്തിയത്. 108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 […]
Read more

ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്ന് വിരാട് കോഹ്ലി

ലോകകപ്പ് ഫൈനലില്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഏകദിനത്തിന് മുന്നോടിയായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, കോഹ്ലി തന്റെ മത്സരബുദ്ധിയെക്കുറിച്ചും ഇന്ത്യയെ വിജയതീരത്തെത്തിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞു. ‘ഞങ്ങള്‍ കളിക്കുന്ന ഓരോ മത്സരത്തിലും ടീമിനെ വിജയിപ്പിക്കുന്ന ആളാകാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഞാന്‍ അങ്ങനെയാണ് രൂപപ്പെടുന്നത്, അത് എന്നില്‍ നിന്ന് ഒരിക്കലും […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ ; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിൽ നടന്ന ശനിയാഴ്ചത്തെ നേപ്പാൾ – അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എതിരാളികളായത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത […]
Read more

Recent News