Tag: Cricket

ഇന്ത്യക്ക് കനത്ത തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ച് മാസമായി പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്കേറ്റതോടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും നഷ്ടമാവും. ഹാർദിക്കിന്റെ വലതുകാലിലെ അസ്ഥിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ഹാര്‍ദിക്കിന് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ മെഡിക്കൽ പാനൽ മേധാവി ഡോ. ദിൻഷാ പർദിവാല ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച് റീഹാബിലിറ്റേഷനെ കുറിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ […]
Read more

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരമെന്ന റെക്കോഡ് തൂക്കി ജോസ് ബട്ട്ലര്‍

ലീഡ്‌സില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ട്ലര്‍. ഏകദിനത്തിലും ട്വന്റി20യിലുമായി ആകെ 10,000 റണ്‍സിലധികം നേടുന്ന തന്റെ രാജ്യത്തെ ആദ്യ ബാറ്ററായി മാറാന്‍ അദ്ദേഹത്തിനായി. ‘ത്രീ ലയണ്‍സ്’ നിരയിലെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ബാറ്ററാണ് താനെന്ന് ബട്ട്ലര്‍ ഇതിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍, പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുന്നതിന് മുന്‍പ് 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ബട്ട്ലര്‍ മികച്ച വിനോദമാണ് സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ […]
Read more

വൈഭവിന് വെല്ലുവിളിയുമായി ന്യൂസിലന്‍ഡ് പരിശീലകൻ

ക്രൈസ്റ്റ്‌ചര്‍ച്ച്: ഓക്ടോബറിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമില്‍ 15-കാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് വെല്ലുവിളിയുമായി ന്യൂസിലൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ. വേഗതയ്ക്കും ബൗൺസിനും പേരുകേട്ട ന്യൂസിലൻഡ് പിച്ചുകളിൽ വൈഭവ് എങ്ങനെ ബാറ്റ് വീശുമെന്ന് കാണാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് റോബ് വാൾട്ടർ വ്യക്തമാക്കി. ഐപിഎല്ലിലും ഇന്ത്യ അണ്ടർ-19 ടീമിനായും മിന്നുന്ന പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ന്യൂസിലൻഡിൽ […]
Read more

‘സഞ്ജുവിനെ പുറത്താക്കിയ തീരുമാനം കഠിനമായിരുന്നു’; തുറന്നു പറഞ്ഞ് ഗംഭീർ

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണിനെ ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനം അതി കഠിനമായിരുന്നുവെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍.സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ദിവസം രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. സഞ്ജുവിനെ ഒഴിവാക്കാനുള്ള തീരുമാനം പരിശീലന കാലയളവിലെ വ്യക്തിപരമായി ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിൽ ഒന്നാണെന്നും ഗംഭീര്‍ പറഞ്ഞു. ‘രണ്ട് വർഷത്തെ പരിശീലന യാത്രയിൽ, ആ ഒരു രാത്രി മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിയാഞ്ഞത്. ഇക്കാര്യം സഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്. കാരണം, ട്വന്റി20 ഫോർമാറ്റിലെ കോച്ചിംഗ് കാലയളവിലെ ഏറ്റവും കടുത്ത […]
Read more

ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് റിങ്കു സിങ്

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ്. താന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെന്നും, എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നും ഇന്ത്യക്കായി വെള്ളക്കുപ്പായമണിയുക എന്നത് തന്റെ സ്വപ്നമാണെന്നും റിങ്കു പറഞ്ഞു. ‘ഞാന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്നൊരു ധാരണ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിനങ്ങളിലായാലും നാല് ദിവസത്തെ (ഫസ്റ്റ് ക്ലാസ്) മത്സരങ്ങളിലായാലും എന്റെ ശരാശരി പരിശോധിച്ചാല്‍ അത് മനസ്സിലാകും. […]
Read more

വൈഭവുമായി വ്യക്തിപരമായി യാതൊരുവിധ മത്സരവുമില്ലെന്ന് തുറന്നുപറഞ്ഞ് സഞ്ജു

ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.’പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ […]
Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരുമോ ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാർക്കറും 24 മണിക്കൂറിനുള്ളിൽ ചർച്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു വിഭാഗവും കാലാവധി നീട്ടുന്നതിനെ അനുകൂലമായി കാണുന്നുവെന്നും തുടക്കത്തിലുണ്ടായ ചില പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി ബിസിസിഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. സെപ്റ്റംബർ […]
Read more

വൈഭവിനെ ട്രോളി ഇഷാന്‍ കിഷന്‍

ദുലീപ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫൈനലിലെ ഡി.ആര്‍.എസ് കോളുകളുടെ ക്രെഡിറ്റ് എടുത്തതിന് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ സൂര്യവംശിയെ കളിയാക്കിയപ്പോള്‍, ഇഷാന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തത് താനായിരുന്നുവെന്ന് സൂര്യവംശി ഓര്‍മ്മിപ്പിച്ചു.ഇഷാന്‍ കിഷന്റെ നായകത്വത്തിന് കീഴിലാണ് ഈസ്റ്റ് സോണ്‍ 2026-27 സീസണിലെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഫൈനലിന്റെ രണ്ട് ഇന്നിങ്‌സുകളിലുമായി 350-ലധികം റണ്‍സ് നേടി ഇഷാന്‍ ‘പ്ലെയര്‍ ഓഫ് […]
Read more

അരങ്ങേറ്റത്തിൽ ലോക റെക്കോർഡുമായി ദക്ഷിണാഫ്രിക്കൻ താരം

അരങ്ങേറ്റത്തിൽ തന്നെ ലോക റെക്കോഡ് സ്‌കോറുമായി ദക്ഷിണാഫ്രിക്കൻ താരം ജോർദാൻ ഹെർമാൻ. നമീബിയക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ജോർദാൻ ചരിത്രം കുറിച്ചത്.126 പന്തിൽ നിന്ന് 150 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്‌സറും 17 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഇതോടെ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് നേട്ടത്തിനൊപ്പം ജോർദാനെത്തി. ഏകദിന അരങ്ങേറ്റത്തിൽ 150 റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 24-കാരനായ ദക്ഷിണാഫ്രിക്കൻ ഓപ്പണർ. മറ്റൊരു ദക്ഷിണാഫ്രിക്കൻ താരമായ മാത്യു ബ്രീറ്റ്‌സ്‌ക്കെയാണ് അരങ്ങേറ്റത്തിൽ […]
Read more

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ജൊഹാനസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. നമീബിയയിൽ നടന്ന ടി20 ട്രൈ-സീരീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും യുവ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസിന് 16 അംഗ ടീമിൽ ഇടം ലഭിച്ചില്ല. സെപ്റ്റംബർ 24 മുതൽ 30 വരെ ദക്ഷിണാഫ്രിക്കയിലാണ് പരമ്പര അരങ്ങേറുന്നത്. ബ്രെവിസിന് പുറമെ പ്രെനെലൻ സുബ്രായൻ, റൂബിൻ ഹെർമാൻ എന്നിവരെയും സെലക്ടർമാർ പരിഗണിച്ചില്ല. പരിക്കിനെ തുടർന്ന് പ്രമുഖ പേസർ കാഗിസോ റബാഡയും പരമ്പരയിൽ നിന്ന് പുറത്തായി. അതേസമയം, പരിക്കിൽ നിന്ന് […]
Read more

Recent News