ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജൊഹാനസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. നമീബിയയിൽ നടന്ന ടി20 ട്രൈ-സീരീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും യുവ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസിന് 16 അംഗ ടീമിൽ ഇടം ലഭിച്ചില്ല. സെപ്റ്റംബർ 24 മുതൽ 30 വരെ ദക്ഷിണാഫ്രിക്കയിലാണ് പരമ്പര അരങ്ങേറുന്നത്. ബ്രെവിസിന് പുറമെ പ്രെനെലൻ സുബ്രായൻ, റൂബിൻ ഹെർമാൻ എന്നിവരെയും സെലക്ടർമാർ പരിഗണിച്ചില്ല.

പരിക്കിനെ തുടർന്ന് പ്രമുഖ പേസർ കാഗിസോ റബാഡയും പരമ്പരയിൽ നിന്ന് പുറത്തായി. അതേസമയം, പരിക്കിൽ നിന്ന് മുക്തനായി വേഗപ്പേസർ ഗെറാൾഡ് കോറ്റ്‌സി ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തി. 2023 ഏകദിന ലോകകപ്പിലാണ് കോറ്റ്‌സി അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനം കളിച്ചത്. ടെംബ ബവൂമ നയിക്കുന്ന ടീമിൽ ടി20 ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ രണ്ടും മൂന്നും ഏകദിനങ്ങൾക്കായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റബാഡയുടെ അഭാവത്തിൽ ലുംഗി എൻഗിഡി, ക്വേന മഫാക്ക, ഓട്‌നീൽ ബാർട്ട്മാൻ, ഗെറാൾഡ് കോറ്റ്‌സി എന്നിവർക്കൊപ്പം മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നീ ഓൾറൗണ്ടർമാരും പേസ് നിരയ്ക്ക് കരുത്തേകും. കേശവ് മഹാരാജും ബ്യോൺ ഫോർച്യൂണുമാണ് സ്പിന്നർമാർ.ക്വിന്‍റൺ ഡി കോക്ക്, റയാൻ റിക്കിൽട്ടൺ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മികച്ച ടീം കോമ്പിനേഷൻ കണ്ടെത്താനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പരമ്പരയെന്ന് ഹെഡ് കോച്ച് ഷുക്രി കോൺറാഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ ഏകദിന ടീം: ടെംബ ബവൂമ (ക്യാപ്റ്റൻ), ഓട്‌നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യൂ ബ്രീറ്റ്‌സ്കെ, ഗെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, ബ്യോൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ക്വേന മഫാക്ക, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, റയാൻ റിക്കിൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News