Tag: Cricket

പാകിസ്ഥാൻ ടെസ്റ്റ് ടീം പരിശീലകനായി മൈക്ക് ഹെസ്സന്‍; 7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും ദയനീയമായ തോല്‍വികള്‍ക്ക് പിന്നാലെ, ശക്തമായ നടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്‍പായി പ്രധാന നിരയിലെ 7 കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. കൂടാതെ പ്രധാന പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്, ബൗളിങ് പരിശീലകന്‍ ഉമര്‍ ഗുല്‍ എന്നിവരെ ടെസ്റ്റ് ടീമിന്റെ ചുമതലയില്‍ നിന്ന് നീക്കി. പകരം പാകിസ്താന്റെ ഏകദിന-ടി20 പരിശീലകനായ മൈക്ക് ഹെസ്സന്‍, ബൗളിങ് പരിശീലകന്‍ ആഷ്ലി നോഫ്‌കെ എന്നിവര്‍ക്ക് […]
Read more

ധോണി ഓഹരി ആവശ്യപ്പെട്ടുവെന്ന വാദങ്ങൾ തള്ളി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകനും ഇതിഹാസ താരവുമായ എം.എസ് ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും എന്നാൽ മാനേജ്മെന്‍റ് ഇത് നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ അഭിപ്രായവ്യത്യാസത്തിലാണെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകൾ. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്‍റ് 3 ശതമാനം […]
Read more

അഹമ്മദാബാദിനെ മറികടക്കാൻ ഹൈദരാബാദ്; ലോകത്തിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു

ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിൽ നിർമിക്കാനുള്ള പദ്ധതിയുമായി തെലങ്കാന സർക്കാർ. തെലങ്കാന സർക്കാരും ബിസിസിഐയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വിപ്ലവകരവും ഭാവി തലമുറയെ ലക്ഷ്യം വെച്ചുള്ളതുമായ തെലങ്കാന സർക്കാരിന്റെ ‘ഭാരത് ഫ്യൂച്ചർ സിറ്റി’യുടെ ഭാഗമായിട്ടായിരിക്കും ഈ അത്യാധുനിക സ്റ്റേഡിയം നിർമിക്കുക. അഹമ്മദാബാദിലെ 1.32 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കാൾ കൂടുതൽ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ […]
Read more

പരിക്കിൽ നിന്ന് മുക്തനായ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു

വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കെ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചുവരവിന് സാധ്യത തെളിയുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്റെ ഫിറ്റ്‌നസ് തെളിയിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവരവിന് വഴിതുറന്നത്. ലോകകപ്പിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാര്‍ദിക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്‍സിഎയില്‍ നടന്ന പുനരധിവാസ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം, ബൗളിങ്ങും ബാറ്റിങ്ങും പുനരാരംഭിക്കുകയും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ തിരിച്ചുവരവോടെ […]
Read more

ദുലീപ് ട്രോഫിയിലും തിളങ്ങി വൈഭവ്; 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു

ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ബിഹാര്‍ യുവതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ഈസ്റ്റ് മേഖലയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിലാണ് ഈ പതിനാലുകാരന്റെ തകര്‍പ്പന്‍ പ്രകടനം. സെന്‍ട്രല്‍ സോണിനെതിരെ വെറും 42 പന്തില്‍ നിന്നാണ് സൂര്യവംശി തന്റെ കന്നി ദുലീപ് ട്രോഫി ഫിഫ്റ്റി തികച്ചത്. ഈ നേട്ടത്തോടെ 1969-ല്‍ ബാബാസാഹെബ് പാട്ടീല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് വൈഭവ് […]
Read more

വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. ‘അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്‍പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ […]
Read more

വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പറായി പന്ത്‌

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകൻ എം. എസ് ധോണിയുടെ ദീർഘകാല റെക്കോർഡാണ് പന്ത് മറികടന്നത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്. മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ […]
Read more

വൈഭവ് സൂര്യവംശി ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വാഗ്ദാനമാണെന്ന് ദ്രാവിഡ്

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവതാരം വൈഭവ് സൂര്യവംശിയെപ്പോലുള്ള കളിക്കാരെ ടീമിന് ആവശ്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. അടുത്തിടെ നടന്ന അണ്ടര്‍-19 മത്സരങ്ങളിലും, ഇന്ത്യക്കുവേണ്ടിയുള്ള ടി20 ക്രിക്കറ്റിലും ഐപിഎലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വാഗ്ദാനമാണെന്ന് ദ്രാവിഡ് വിലയിരുത്തി.’എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ് വൈഭവ്. ഏത് സാഹചര്യത്തോടും വേഗത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവ് അവനുണ്ട്. നിലവിലെ ആധുനിക […]
Read more

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; ടീമിൽ മാറ്റങ്ങളുമായി ശ്രീലങ്ക

കൊളംബോ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടീമിൽ മാറ്റങ്ങളുമായി ശ്രീലങ്ക. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് പുതുമുഖ ബാറ്റർ കാമിൽ മിഷാര, ഓൾറൗണ്ടർ സഹാൻ അരാചികെ എന്നിവരെയാണ് ടീമിലുൾപ്പെടുത്തിയത്. നിഷാൻ മദുഷ്‌കയും രമേശ് മെൻഡിസും പുറത്തിരിക്കും. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന് വിജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഇടങ്കയ്യൻ ബാറ്ററായ കാമിൽ മിഷാര അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ലാഹിരു ഉദാരയ്‌ക്കൊപ്പം ഓപ്പണിങ്ങിൽ […]
Read more

ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് ഈ വർഷം നടക്കില്ല

ബംഗ്ലാദേശ് ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടമായ ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് വർഷം നടക്കില്ല. ഈ സീസണിലെ ടൂർണമെന്റ് റദ്ദാക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഴിമതിയും സാമ്പത്തിക തിരിമറികളും വാതുവെപ്പ് വിവാദങ്ങളുമടക്കം ടൂർണമെന്റ് കൈവിട്ടതോടെയാണ് റദ്ദാക്കൽ നടപടി. ടൂർണമെന്റ് പൂർണമായും ഉടച്ചുവാർത്ത് പുനഃസംഘടിപ്പിക്കുമെന്നു ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ വ്യക്തമാക്കി. 2012ലാണ് ബിപിഎൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ബം​ഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 പോരാട്ടമാണിത്. എന്നാൽ ഇന്ത്യയിലെ ഐപിഎൽ, ഓസ്ട്രേലിയയിലെ ബി​ഗ് […]
Read more

Recent News