Tag: Cricket

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു

വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക.കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്. ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. അന്നേദിവസം വൈകിട്ട് […]
Read more

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; വേദികൾ പ്രഖ്യാപിച്ച് ഐസിസി

2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ മണ്ണിലേക്ക് എത്തുന്നത്.14 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ദക്ഷിണാഫ്രിക്കയില്‍ 8 ഗ്രൗണ്ടുകളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. വാണ്ടറേഴ്സ് സ്റ്റേഡിയം (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് (സെഞ്ചൂറിയൻ), ന്യൂലാൻഡ്സ് (കേപ് ടൗൺ), […]
Read more

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആകെ 188 റണ്‍സ് അടിച്ചെടുത്തു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ […]
Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്ത് പാകിസ്ഥാൻ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി പാകിസ്ഥാൻ. 90 റൺസിന്റെ വൻ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിരന്ന് നാല് തോൽവിയും ഒരു ജയവും മാത്രം സ്വന്തമാക്കിയ പാകിസ്ഥാന് നാല് പോയിന്റ് മാത്രമാണ്. 6.67 ശതമാനമാണ് പോയിന്‍റ് ശതമാനം.കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയിന്‍റും 87.50 പോയിന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയ ആണ് […]
Read more

​ഐപിഎല്ലിൻ്റെ ബിസിനസ് മൂല്യത്തില്‍ കുതിപ്പ്; മൂല്യമുള്ള ബ്രാൻഡായി ആർസിബി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബിസിനസ് മൂല്യത്തില്‍ വന്‍ കുതിപ്പ്. ഐപിഎല്ലിന്റെ മൊത്തം ബിസിനസ് മൂല്യം 2 ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും ടീമുകളുടെ റാങ്കിങ്ങിലും വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി മാറി. അവസാന രണ്ടുവര്‍ഷം കിരീട ജേതാക്കളാണ് ബെംഗളൂരു. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് […]
Read more

പാകിസ്ഥാനെതിരായ വിജയം സര്‍ ഗാരി സോബേഴ്‌സിന് സമര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്

ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെതിരായ 90 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസവും സര്‍വ്വകാല മികച്ച ഓള്‍റൗണ്ടറുമായ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന് സമര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നായകന്‍ റോസ്റ്റണ്‍ ചേസ്. ജൂലൈ 17-ന് അന്തരിച്ച സോബേഴ്‌സിന്റെ 90-ാം ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ദിനത്തില്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനെ 90 റണ്‍സിന് പരാജയപ്പെടുത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് മുന്നിലെത്താനും ഇതോടെ കരീബിയന്‍ പടയ്ക്കായി. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് റോസ്റ്റണ്‍ ചേസ് […]
Read more

വൈഭവ് സൂര്യവംശിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം

വൈഭവ് സൂര്യവംശിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഫാറൂഖ് എന്‍ജിനീയര്‍ . 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യവംശി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.ഐ പി എല്ലിലെയും ടി 20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരങ്ങളിലെയും പ്രകടനം കണക്കിലെടുക്കണമെന്നും വൈഭവിനെ 50 ഓവർ ഫോർമാറ്റിൽ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സിംബാബ്വെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി […]
Read more

കളിക്കളത്തിലെ സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി മിച്ചൽ സാൻ്റ്നർ

മത്സരത്തിനിടെ കാണിച്ച സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇം​ഗ്ലണ്ടിൽ അരങ്ങേറുന്ന ​ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് സംഭവം. ട്രെന്റ് റോക്കറ്റ്സും ബർമിങ്​ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെന്റ് റോക്കറ്റ്സ് താരമായ സാന്റ്നർ ബാറ്റിങിനിടെ റണ്ണൗട്ടാകുന്നുണ്ട്. ഓൺ ഫീൽഡ് അംപയർമാർ സാന്റ്നർ നോട്ടൗട്ടാണെന്നു വിധിച്ചു. എതിർ ടീം താരങ്ങളാരും അപ്പീലും ചെയ്തില്ല. എന്നാൽ താൻ ശരിക്കും നോട്ടൗട്ട് ആണോ എന്ന് സാന്റ്നർക്ക് തന്നെ സംശയം വന്നു. ഉടൻ തന്നെ റണ്ണൗട്ട് പരിശോധിക്കാൻ […]
Read more

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്

ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും […]
Read more

ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം ആദ്യം അവലോകന യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0 ന്റെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്വെക്കെതിരായ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ സ്വന്തമാക്കിക്കൊണ്ട് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ ആദ്യ വിജയം നേടി. […]
Read more

Recent News