Tag: Cricket

അപൂർവ രോഗത്തിന്റെ പിടിയിലായിരുന്ന അഫ്ഗാൻ പേസർ ഷാപൂർ അന്തരിച്ചു

അപൂർവ രോഗത്തിന്റെ പിടിയിൽപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ അന്തരിച്ചു. 39-ാം പിറന്നാളിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി വിട പറച്ചിൽ. ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് എന്ന അപൂർവ രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പർഇൻഫ്ലമേഷൻ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരൾ, […]
Read more

സഞ്ജു സാംസണെ മാറ്റി നിർത്തിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു സാംസണെ മാറ്റി നിർത്തിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പൂർണ്ണമായും ഇടംകൈയ്യൻമാരായ ഓപ്പണിങ് സഖ്യത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയത് വലിയ ഹിമാലയൻ മണ്ടത്തരമാണെന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, കൈഫ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ സഞ്ജുവിന് പകരം 15-കാരനായ വൈഭവ് സൂര്യവംശിയെ ആണ് ഇന്ത്യ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കിയത്. ഇന്ത്യയുടെ മുൻനിരയിലെ ആദ്യ ഏഴ് ബാറ്റർമാരിൽ ആറ് പേരും ഇടംകൈയ്യൻമാരായത് ഇംഗ്ലണ്ടിന് […]
Read more

അവനൊരു അവിശ്വസനീയ പ്രതിഭ തന്നെയാണ്; വൈഭവിനെക്കുറിച്ച് ഇം​ഗ്ലണ്ട് താരം

ഇന്ത്യ – ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയെ കുറിച്ച് പരാമർശം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍. താരത്തിന്റെ ഒപ്പം കളിക്കുന്നു എന്ന് പറയുന്നത് ശരിക്കും വിചിത്രമായിട്ടാണ് തോന്നുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വൈഭവ് സൂര്യവംശി എന്നേക്കാൾ ഏഴ് വയസിന് ഇളയതാണ്. ഇത്തരം പ്രായം കുറഞ്ഞ ഒരാളുടെ കൂടെ കളിക്കുന്നു എന്ന് പറയുന്നത് വിചിത്രമായിട്ടാണ് തോന്നുന്നത്. ഇവിടെ വച്ച് മാത്രമല്ല ഇന്ത്യയിൽ വച്ചും ഞാൻ അവന്റെ ബാറ്റിംഗ് പ്രകടനം […]
Read more

വൈഭവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്

വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. വൈഭവ് പ്രതിഭയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരെ പോലെ മികച്ചതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പ്രായമില്ല, മറിച്ച് പ്രകടനമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്‌കാസ്റ്റിനിടെ ആയിരുന്നു കപിൽ ദേവിന്റെ പ്രതികരണം. ‘വൈഭവ് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ടി20 യിൽ അവൻ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിലും അവന് തന്റെ പ്രകടന മികവ് തെളിയിക്കേണ്ടതുണ്ട്. […]
Read more

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ. പരിശീലനത്തിനിടെ ബൗള്‍ ചെയ്യുന്ന ചിത്രങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയുള്ള ടി20 പരമ്പരകളില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിലും സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ നാട്ടില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമല്ലാത്തതിനാലാണ് ഈ മത്സരം അദ്ദേഹം ഒഴിവാക്കിയത്. […]
Read more

സഞ്ജു സാംസൻ്റെ സംഭാവനകളെ വിസ്മരിക്കരുത്; അമ്പാട്ടി റായുഡു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസന്റെ സമീപകാല സംഭാവനകളെ ആരാധകര്‍ വിസ്മരിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് ചുറ്റുമുള്ള ആവേശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ സമീപകാല ടി20 ലോകകപ്പ് വിജയത്തിലെ സഞ്ജുവിന്റെ നേട്ടങ്ങളെക്കുറിച്ച് റായുഡു ആരാധകരെ ഓര്‍മിപ്പിച്ചു. ‘സഞ്ജു സാംസണെക്കുറിച്ചും നമുക്കൊന്ന് ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, അത് തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ വെറും […]
Read more

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ – ഇംഗ്ലണ്ട് പര്യടങ്ങൾക്കായുള്ള പാക് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിബിസി) നായകസ്ഥാനത്തെ അഴിച്ചുപണിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്. ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ 16 റെസ്റ്റുകളാണ് പാകിസ്ഥാൻ കളിച്ചത്. അതിൽ 12 […]
Read more

ജിദ്ദയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ പാകിസ്ഥാൻ; കരാറിൽ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം പണിയാനൊരുങ്ങി പാകിസ്ഥാൻ. നിര്‍മാണത്തിനുള്ള കരാറില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും സൗദി ക്രിക്കറ്റ് ഫെഡറേഷനും ഒപ്പുവെച്ചു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും സൗദിയെ പ്രതിനിധീകരിച്ച് സൗദ് ബിന്‍ മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ സൗദും കരാറിലൊപ്പിട്ടു. ചരിത്രപരമായ കരാറാണ് ഇതെന്നും ജിദ്ധയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പിസിബിയും എസ്എസിഎഫും കരാറൊപ്പിട്ടതായും പിസിബി അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ക്രിക്കറ്റ് സ്റ്റേഡിയം പണിയുക. ഇതെല്ലാം പിസിബിയുടെ […]
Read more

ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും. കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് […]
Read more

ഇന്നത്തെ മത്സരത്തിലും വൈഭവ് സൂര്യവംശിക്ക് ഇടം ലഭിച്ചില്ല

ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും പാടേ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യക്ക് തോല്‍വിയുടേതായി. 34 റണ്‍സിനാണ് ആദ്യമത്സരത്തില്‍ ഇന്ത്യ തോറ്റത്. അഭിഷേക് ശര്‍മ മാത്രമാണ് അന്ന് അര്‍ധ സെഞ്ചുറിയോടെ ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിലക് വര്‍മയും എല്ലാം നിരാശപ്പെടുത്തി. ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണയുള്‍പ്പടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. ഇന്നത്തെ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് ഇടംലഭിച്ചില്ല. ഇതോടെ […]
Read more

Recent News