Tag: Cricket

സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചു; ബെൻ സ്റ്റോക്സിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

നൈറ്റ് ക്ലബിൽ വെച്ച് സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച സംഭവത്തിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണിനുമെതിരെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം. ഇതേ തുടർന്ന് ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലോർഡ്സ് ടെസ്റ്റ് ജയത്തിന് ശേഷം പുലർച്ചെ ചെൽസിയിലെ ഒരു നൈറ്റ് ക്ലബിൽ വെച്ച് താരങ്ങൾ സാരാസെൻസ് റഗ്ബി ക്ലബ് അക്കാദമി കളിക്കാരനുമായി തർക്കത്തിൽ […]
Read more

വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഹർമൻപ്രീത് കൗർ

ജൂൺ 12-ന് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ തന്‍റെ വിരമിക്കലിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടൂർണമെന്‍റിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച ‘ക്യാപ്റ്റൻസ് ഡേ’ യിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത്. എന്നാൽ ചോദ്യം കേട്ട് ഒട്ടും പതറാതെ, മൂർച്ചയേറിയ മറുചോദ്യം ചോദിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ […]
Read more

ടീമിന്റെ ഭാ​ഗമാകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്ന് രജത് പടിദാർ

ബെംഗളൂരു: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നായകൻ രജത് പടിദാർ. ആര്‍സിബിയില്‍ ചേരാൻ തനിക്ക് ഒരിക്കലും താല്‍പര്യമില്ലായിരുന്നുവെന്നാണ് ആർസിബിക്ക് തുടർച്ചയായി രണ്ട് തവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത പാടിദാർ പറഞ്ഞത്. 2022-ൽ പരിക്കേറ്റ മറ്റൊരു താരത്തിന് പകരക്കാരനായി ടീമിലേക്ക് വിളി വന്നപ്പോൾ പോകാൻ ഒട്ടും താൽര്യമില്ലായിരുന്നുവെന്ന് പാടിദാര്‍ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞു. 2021-ലാണ് പടിദാർ ആദ്യമായി ആർ.സി.ബിയിലെത്തുന്നത്. എന്നാൽ 2022-ലെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി […]
Read more

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗില്‍

മുള്ളൻപൂർ: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍. ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഗിൽ ക്യാപ്റ്റനായ ശേഷമുള്ള ടെസ്റ്റ് ബാറ്റിംഗ് ശരാശരിയില്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഫ്ഗാനിസ്ഥാനെതിരെ മുള്ളൻപൂർ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഗിൽ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ആദ്യ ദിനം 103 റൺസുമായി പുറത്താകാതെ നിന്ന […]
Read more

ട്വന്റി 20 ടീമിന്റെ പുതിയ ക്യാപറ്റന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

മുംബൈ: ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ […]
Read more

വീണ്ടും തിരിച്ചടി; കോഹ്‌ലിക്ക് പിന്നാലെ രോഹിത്തിനും പരിക്ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതിസന്ധിയില്‍. സൂപ്പർ താരം വിരാട് കോഹ്‌ലി പരിക്കേറ്റ് പുറത്തായതിന് പിന്നാലെ, മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ കളിക്കാനിറങ്ങാൻ കഴിയൂ. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 35.37 ശരാശരിയില്‍ 283 റണ്‍സാണ് രോഹിത് നേടിയത്. 2025 മാര്‍ച്ചിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ […]
Read more

വിരാട് കോഹ്‌ലിയുടെ പരിക്ക്; അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര കളിക്കാൻ കഴിയില്ല

ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പരിക്ക്. ഹാംസ്ട്രിംഗ് പരിക്ക് മൂലം താരത്തിന് അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര കളിക്കാൻ കഴിയില്ല. ജൂൺ 13 മുതലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. 13 ന് ഒന്നാം ഏകദിനവും 17 ന് രണ്ടാം ഏകദിനവും 20 ന് മൂന്നാം ഏകദിനവും നടക്കും. 6 മുതൽ 10 വരെ നടക്കുന്ന അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന് ശേഷമാണ് ഇത്. മിന്നും ഫോമിലുള്ള വിരാട് കോഹ്‌ലിയുടെ അഭാവം ടീമിന് വൻതിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. […]
Read more

വിജയതുടക്കം; ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 15 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 22.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് […]
Read more

സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനാവാൻ പുതിയ പേര് നിര്‍ദേശിച്ച് അശ്വിന്‍

ചെന്നൈ: സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയായി ഇന്ത്യയുടെ അടുത്ത ടി20 നായകനായി ശ്രേയസ് അയ്യരോ സഞ്ജു സാംസണോ വരുമെന്ന ചര്‍ച്ചകള്‍ക്കിടെ പുതിയൊരു താരത്തിന്‍റെ പേര് നായക സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അർധ സെ‍ഞ്ചുറി നേടി ആര്‍സിബിയെ ഫൈനലിലെത്തിച്ച രജത് പാട്ടിധാറിന്‍റെ പേരാണ് അശ്വിൻ മുന്നോട്ട് വെച്ചത്. നിലവിൽ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്ന ശ്രേയസ് അയ്യർക്കും സഞ്ജു സാംസണും രജത് പാട്ടീദറിന്‍റെ പ്രകടനം വലിയ വെല്ലുവിളിയാണെന്നും […]
Read more

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര; ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ലാഹോർ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. മുന്‍ നായകന്‍ ബാബർ അസം ടീമിലേക്ക് തിരിച്ചെത്തി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ ടീമിൽ നിന്ന് ഒഴിവാക്കി. ഇടംകയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. മേയ് 30 മുതൽ ജൂൺ 4 വരെ റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലാണ് ഓസ്ട്രേലിയക്കെതിരെയുള്ള 3 മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര നടക്കുക. ആധുനിക ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ ആക്രമണാത്മക ബാറ്റിങ് ശൈലി ടീമിൽ കൊണ്ടുവരുന്നതിന്‍റെ […]
Read more

Recent News