Tag: Cricket

സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും? ഉടൻ പ്രഖ്യാപനം

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു. നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. നിലവിലെ ക്യാപ്റ്റന് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ […]
Read more

‘ 21-ാം വയസ്സിൽ വൈഭവ് സൂര്യവംശി വിരമിച്ചേക്കും’; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാന്‍ റോയല്‍സിനായി 15-കാരന്‍ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ 15 കാരനായ വൈഭവിന്‍റെ കരിയറിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ പ്രവചനമാണ് ഇപ്പോൾ ഇന്ത്യൻ ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയാകുന്നത്. ഇത്ര വേഗതയിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റ് മടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്കറ്റ് പോഡ്‌കാസ്റ്റായ ‘സ്റ്റിക് ടു ക്രിക്കറ്റിൽ’ മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് ഫിൽ […]
Read more

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു. ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന ബോര്‍ഡ് പ്രസിഡന്റിനെതിരെ അഴിമതിയുമായി […]
Read more

ഷമ്മി സിൽവയും ഭരണസമിതിയും രാജിവെച്ചു; ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ ഷമ്മി സിൽവ യുഗത്തിന് അന്ത്യം. ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമായ സാഹചര്യത്തിൽ, ക്രിക്കറ്റ് ബോർഡിന്‍റെ നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കർശന നിലപാടെടുത്തതോടെയാണ് നാടകീയ നീക്കം. ക്രിക്കറ്റ് ബോർഡിലെ ക്രമക്കേടുകളിൽ പൊതുജന പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നേരിട്ട് ഇടപെട്ടത്. പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്കും കായിക മന്ത്രി സുനിൽ കുമാര ഗാമേജിനും അംഗങ്ങൾ […]
Read more
1 … 9 10 11

Recent News