‘ 21-ാം വയസ്സിൽ വൈഭവ് സൂര്യവംശി വിരമിച്ചേക്കും’; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാന്‍ റോയല്‍സിനായി 15-കാരന്‍ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ 15 കാരനായ വൈഭവിന്‍റെ കരിയറിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ പ്രവചനമാണ് ഇപ്പോൾ ഇന്ത്യൻ ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയാകുന്നത്. ഇത്ര വേഗതയിലാണ് വളർച്ചയെങ്കിൽ 21 വയസാകുമ്പോഴേക്കും വൈഭവ് ക്രിക്കറ്റ് മടുത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്കറ്റ് പോഡ്‌കാസ്റ്റായ ‘സ്റ്റിക് ടു ക്രിക്കറ്റിൽ’ മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലസ്റ്റർ കുക്ക് ഫിൽ ടഫ്‌നൽ, ഡേവിഡ് ലോയ്ഡും എന്നിവര്‍ പറഞ്ഞത്.

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 30 പന്തിൽ സെഞ്ച്വറിയടിച്ച ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. എന്നാൽ ഈ പയ്യൻ ഇതിനകം 35 പന്തിൽ സെഞ്ച്വറി സ്വന്തമാക്കി. ഒരു സീസണിൽ കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിന് (അഭിഷേക് ശര്‍മ നേടിയ 42 സിക്സുകൾ) തൊട്ടരികിലാണ് വൈഭവെന്നും മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സിക്സർ ഹിറ്റർ വൈഭവാണെന്ന് ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരമായ അലിസ്റ്റർ കുക്ക് പറഞ്ഞു.

ചർച്ചയ്ക്കിടയിൽ മുൻ സ്പിന്നർ ഫിൽ ടഫ്‌നലാണ് വൈഭവിന്‍റെ ഭാവിയെക്കുറിച്ച് രസകരമായ ഒരു പ്രവചനം നടത്തിയത്. ഈ രീതിയിലാണ് അവന്‍ മുന്നേറുന്നതെങ്കില്‍ 21 വയസാകുമ്പോഴേക്കും അവൻ ക്രിക്കറ്റ് കളിച്ച് മടുത്ത് ‘ബേൺ ഔട്ട്’ ആയേക്കാം,” എന്നായിരുന്നു ടഫ്‌നലിന്‍റെ കമന്‍റ്. ഇതിനെ ശരിവെച്ചുകൊണ്ട് മൈക്കൽ വോൺ പറഞ്ഞത് അപ്പോഴേക്കും അവന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടാകും, ചിലപ്പോൾ സമാധാനമായി വിരമിച്ചേക്കാമെന്നായിരുന്നു. സൂര്യവംശിയുടെ കഴിവിനെ പ്രശംസിച്ച വോൺ, ഉടൻ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News