ധോണിയുടെ ജേഴ്സി നമ്പർ പിന്‍വലിക്കാൻ ചെന്നൈ സൂപ്പർ കിങ്സ്

വിരമിക്കൽ പ്രഖ്യാപിച്ച എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ച ഏഴാം നമ്പർ’ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്. 45കാരനായ ധോണി ഇന്നലെയാണ് തന്‍റെ ഐപിഎല്‍ കരിയറിന് വിരാമമിട്ടത്. ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ തീരുമാനിച്ചത് . 2008-ൽ സി.എസ്.കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയത് മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐ.പി.എൽ യാത്രയിലും ഏഴാം നമ്പർ ജേഴ്‌സിയാണ് ധരിച്ചിരുന്നത്. ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നതോടെ […]

ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു; ഇനി ചെന്നൈ സൂപ്പർ കിം​ഗ്സ് ഉപദേഷ്ടാവ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് വിരമിച്ച് മഹേന്ദ്ര സിം​ഗ് ധോണി. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മെന്ററായി (ഉപദേഷ്ടാവ്) ധോണിയെ നിയമിച്ചതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചു. ഇതോടെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ കളിക്കാരനെന്ന നിലയിലുള്ള കരിയറിന് വിരാമമായി. നിരവധി വിജയങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയും സി.എസ്.കെയുടെ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച ഈ ഇതിഹാസ മുന്‍ ഇന്ത്യന്‍ നായകന്‍, ഇനി സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത തലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ചുമതല വഹിക്കും. ചെന്നൈ എന്നും അദ്ദേഹത്തിന്റെ സ്വന്തം […]

കളിക്കാരെ പരസ്പരം കൈമാറി ഹൈദരാബാദും ചെന്നൈയും

‍ഇൻഡ്യൻ പ്രീമിയർ ലീ​ഗ് 2027 സീസണിന് മുന്നോടിയായി ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നാല് കളിക്കാരെ പരസ്പരം കൈമാറി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണും ഓസ്ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാക്ക് എഡ്വേര്‍ഡ്‌സും ചെന്നൈയിലേക്ക് ചേക്കേറിയപ്പോള്‍, ഇടങ്കയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദും ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നഥാന്‍ എലിസും ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ഭാഗമായി. ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി 13 കോടി രൂപയ്ക്ക് എസ്ആര്‍എച്ച് സ്വന്തമാക്കിയ ലിവിങ്സ്റ്റണ്‍, പുതുക്കിയ 6 കോടി രൂപ […]

പരിശീലകനില്ലാതെ കളത്തിലിറങ്ങാനുള്ള സിഎസ്കെ മാനേജ്മെൻ്റ് തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുതിയ സീസണിൽ ബാറ്റിങ് പരിശീലകനില്ലാതെ കളത്തിലിറങ്ങാനുള്ള ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ്. ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോള്‍ ഈ നീക്കം ഞെട്ടിക്കുന്നതാണെന്നും രമേശ് വ്യക്തമാക്കി. ‘മൈക്കൽ ഹസിയെപ്പോലൊരു മികച്ച ബാറ്റിങ് പരിശീലകൻ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈക്ക് ബാറ്റിങ്ങിൽ കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. എന്നിട്ടും ബാറ്റിങ് പരിശീലകനെ നിയമിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം മനസിലാകുന്നില്ല. ധോണി ഒരു മെന്ററുടെ റോൾ ഏറ്റെടുക്കുമോ എന്ന ചോദ്യവും […]

ഐപിഎല്‍ 2027; മുംബൈ ഇന്ത്യന്‍സ് പരിശീലക സ്ഥാനമൊഴിഞ്ഞ് മലിം​ഗ

ഐപിഎല്‍ 2027 പുരുഷ ടീമിന്റെ കോച്ചിംഗ് പാനലില്‍ നിന്ന് ലസിത് മലിംഗ, പരസ് മംബ്രെ, കാള്‍ ഹോപ്കിന്‍സണ്‍ എന്നിവര്‍ ഒഴിയുന്നതായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. മിനി ലേലത്തിന് മുന്നോടിയായാണ് പ്രഖ്യാപനം വന്നത്. ഫ്രാഞ്ചൈസിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ക്കും സേവനങ്ങള്‍ക്കും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകവും ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐക്കണിക് താരങ്ങളിലൊരാളുമാണ് ലസിത് മലിംഗ. മുംബൈയുടെ ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹം നാല് ഐപിഎല്‍ കിരീടങ്ങളിലും 2011-ലെ […]

റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കു സിംഗിനെ അവരുടെ പുതിയ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന.യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് റിങ്കുവിനെ പുകഴ്ത്തി റെയ്‌ന രംഗത്തെത്തിയത്.യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ നയിച്ച റിങ്കു, കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഫൈനലിൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റിങ്കുവിന്‍റെ നായക മികവിനെ റെയ്‌ന അഭിനന്ദിച്ചത്. യുപി ടി20 ലീഗിന്‍റെ നാലാം സീസണിൽ നാലാം […]

ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് ഈ വർഷം നടക്കില്ല

ബംഗ്ലാദേശ് ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടമായ ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് വർഷം നടക്കില്ല. ഈ സീസണിലെ ടൂർണമെന്റ് റദ്ദാക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഴിമതിയും സാമ്പത്തിക തിരിമറികളും വാതുവെപ്പ് വിവാദങ്ങളുമടക്കം ടൂർണമെന്റ് കൈവിട്ടതോടെയാണ് റദ്ദാക്കൽ നടപടി. ടൂർണമെന്റ് പൂർണമായും ഉടച്ചുവാർത്ത് പുനഃസംഘടിപ്പിക്കുമെന്നു ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ വ്യക്തമാക്കി. 2012ലാണ് ബിപിഎൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ബം​ഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 പോരാട്ടമാണിത്. എന്നാൽ ഇന്ത്യയിലെ ഐപിഎൽ, ഓസ്ട്രേലിയയിലെ ബി​ഗ് […]

മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങി ഹർദിക് പാണ്ഡ്യ

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ നായകനായ ഹർദിക് പാണ്ഡ്യ ടീം വിടാനൊരുങ്ങുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. താരത്തിനായി ഡൽഹി ക്യാപിറ്റൽസ് രംഗത്തുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതുകൊണ്ട് തന്നെ വരും സീസണിന് മുൻപായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. മുൻപ് ടീമിൽ നിന്ന് കുൽദീപ് യാദവിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വിറ്റുനൽകികൊണ്ട് ഋഷഭ് പന്തിനെ ടീമിൽ […]

​ഐപിഎല്ലിൻ്റെ ബിസിനസ് മൂല്യത്തില്‍ കുതിപ്പ്; മൂല്യമുള്ള ബ്രാൻഡായി ആർസിബി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബിസിനസ് മൂല്യത്തില്‍ വന്‍ കുതിപ്പ്. ഐപിഎല്ലിന്റെ മൊത്തം ബിസിനസ് മൂല്യം 2 ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും ടീമുകളുടെ റാങ്കിങ്ങിലും വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി മാറി. അവസാന രണ്ടുവര്‍ഷം കിരീട ജേതാക്കളാണ് ബെംഗളൂരു. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് […]

ഐപിഎൽ അടുത്ത സീസൺ നേരത്തെ തുടങ്ങാനുള്ള പദ്ധതിയുമായി ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസൺ നേരത്തെ തുടങ്ങാനുള്ള പദ്ധതിയുമായി ബിസിസിഐ. കടുത്ത വേല്‍ക്കാലം മുന്നില്‍ക്കണ്ടാണ് ബിസിസിഐയുടെ നടപടി. സാധാരണയായി മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആണ് ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അവസാനിക്കുന്നത്. ഇക്കഴിഞ്ഞ എഡിഷന്‍ 2026 മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെയായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സീസണ്‍ മാര്‍ച്ച് 10 മുതല്‍ മെയ് 15 വരെയാക്കാനാണ് നീക്കം. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വെളിപ്പെടുത്തി. പക്ഷ, 2027 […]