അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പരാതി ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ് ക്രീമുകള്‍ സോഷ്യല്‍മീഡിയ വഴിയും മറ്റും വില്‍ക്കുന്നത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കും. ഇങ്ങനെ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ അംഗീകരിച്ച ക്രീമുകള്‍ ഉണ്ട്. അത് അല്ലാതെ ഓണ്‍ലൈനായിട്ടാണ് പലതും വരുത്തുന്നത്.

എവിടെ നിര്‍മ്മിച്ചു എന്ന് പരിശോധിച്ച ശേഷം മാത്രം മുഖത്ത് തേയ്ക്കുക. ഇപ്പോള്‍ തന്നെ അംഗീകൃത ക്രീമുകള്‍ നിരവധി ഉണ്ട്. ക്രീമുകളെ സംബന്ധിച്ച് പരാതി ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം വേണം. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *