Tag: Cricket

ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം; അംപയർക്ക് പരിക്ക്

ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം. ഈസ്റ്റ് ഡൽഹി റൈഡേഴ്സും ന്യൂഡൽഹി ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ന്യൂഡൽഹി ടൈഗേഴ്സ് ബാറ്റർ ലക്ഷയ് ഥാരേജ അടിച്ച ശക്തമായ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ ചെന്ന് അംപയർ ധർമ്മേഷ് ഭരദ്വാജിന്‍റെ മുഖത്ത് കൊള്ളുകയായിരുന്നു. ഇടങ്കയ്യൻ സ്പിന്നർ ആശിഷ് മീനയ്‌ക്കെതിരെ ഥാരേജ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിച്ച ശക്തമായ സ്രെയ്റ്റ് ഡ്രൈവാണ് അംപയറുടെ മുഖത്തുകൊണ്ടത്. തല വെട്ടിച്ച് മാറ്റി മാറാൻ അംപയർ ധർമ്മേഷ് ശ്രമിച്ചെങ്കിലും പന്തിന്‍റെ വേഗം കാരണം കഴിഞ്ഞില്ല. ഗുരുതരമായി […]
Read more

സിഎസ്‌കെയില്‍ വൻ മാറ്റങ്ങൾ; സഞ്ജു ക്യാപ്റ്റന്‍, ഒയിൻ മോര്‍ഗന്‍ കോച്ച്

ചെന്നൈ സൂപ്പര്‍ കിങസിന്റെ പരിശീലകനായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഒയിൻ മോര്‍ഗന്‍ എത്തിയേക്കുമെന്ന് രവിചന്ദ്രന്‍ അശ്വിന്‍. സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ചതിന് ശേഷം പുതിയ പരിശീലകനെ തേടുകയാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിനിടെയാണ് മോര്‍ഗന്‍ എത്തുമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ അടുത്തിടെയാണ് ഫ്‌ളെമിങ്ങുമായി പിരിഞ്ഞത്. അതേസമയം, പുതിയ തന്ത്രങ്ങളുമായി വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെ പകരക്കാരനായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ മോര്‍ഗന്റെ […]
Read more

ലോകകപ്പിന് നേരിട്ട് യോഗ്യത നേടി അഫ്ഗാൻ‌

അയർലൻഡിനെ തോൽപ്പിച്ച് മൂന്നാം ഏകദിനവും ജയിച്ചതോടെ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിന് അഫ്ഗാൻ നേരിട്ട് യോ​ഗ്യത ഉറപ്പാക്കി. രണ്ട് തവണ ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസ് വീണ്ടുമൊരിക്കൽ കൂടി പ്രതിസന്ധിയിലാകുകയും ചെയ്തു. ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ. കഴി‍ഞ്ഞ രണ്ട് ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് യോ​ഗ്യത പോലും നേടാൻ വിൻഡീസിന് സാധിച്ചിരുന്നില്ല. അയർലൻഡിനെതിരായ മൂന്നാം പോരിൽ 3 വിക്കറ്റിന്റെ ആവേശ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ […]
Read more

തൻ്റെ 33-ാം വയസിൽ ഇന്ത്യൻ ടീമിൽ ഇടം നേടി സരാൻഷ് ജെയിൻ

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടി സരാൻഷ് ജെയിൻ. തന്റെ 33-ാം വയസിലാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തിയിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ത്രിദിന സന്നാഹമത്സരത്തിൽ താരം ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ താരത്തിന് അരങ്ങേറാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. 2014-ൽ ആയിരുന്നു രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. […]
Read more

കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണയുമായി ക്രിസ് ഗെയിൽ കേരളത്തിലേക്ക്

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്.ടീമിന് പിന്തുണ നൽകാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും ഗെയിൽ […]
Read more

‘എന്റെ റെക്കോർഡ് തകർക്കുക വൈഭവ് സൂര്യവംശിയായിരിക്കുമെന്ന്’ ജോസ് ബട്‌ലർ

ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ […]
Read more

ടി 20 ക്രിക്കറ്റിലെ റൺവേട്ടക്കാരനായി ജോസ് ബട്‌ലർ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി മാറി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം. 10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്. […]
Read more

ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകാൻ തയാറെന്ന് ബെൻ സ്റ്റോക്ക്‌സ്

നൈറ്റ് ക്ലബ് വിവാദത്തിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്‌സിന്റെ വിരമിക്കൽ. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ ടീമിന്റെ പരിശീലക കുപ്പായം അണിയാൻ തയാറാണെന്നു വ്യക്തമാക്കുകയാണ് സ്റ്റോക്സ്. ‘ഫോർ‍ ദ് ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്കാസ്റ്റിലാണ് മുപ്പത്തിയഞ്ചുകാരൻ മനസ്സ് തുറന്നത്. ‘എനിക്ക് ഈ മത്സരരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. കോച്ചിന്റെ വേഷമാണ് അതിനു ബെസ്റ്റ്. ഉത്തരവാദിത്തിന്റെ ഭാരം എന്താണെന്ന് ക്യാപ്റ്റനായിരുന്ന എനിക്ക് വ്യക്തമായി അറിയാം. […]
Read more

പാകിസ്ഥാന് വേണ്ടി ഫീല്‍ഡ് ചെയ്ത സച്ചിൻ; വീണ്ടും ചർച്ചയായി ആ സംഭവം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനും രണ്ടുവര്‍ഷം മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാൻ ടീമിനായി ഫീല്‍ഡ് ചെയ്തിട്ടുണ്ടെന്ന സംഭവം ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. 1989-ല്‍ പാകിസ്ഥാനെതിരെ കറാച്ചിയിലാണ് 16-ാം വയസ്സില്‍ സച്ചിന്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിനും മുന്‍പ്, 1987-ല്‍ താരം പാകിസ്ഥാൻ ജേഴ്‌സിയില്‍ മൈതാനത്തിറങ്ങിയിരുന്നു.1987 ജനുവരി 20-ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഈ സംഭവം. അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സച്ചിന്‍ മുംബൈയില്‍ […]
Read more

പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് വീണ്ടും പരിക്ക് വില്ലനായി എത്തിയത്. ഇതോടെ പുറത്തായ ബുമ്രയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. ജമ്മു കശ്മീർ പേസര്‍ ആഖിബ് നബിയെ ആണ് ബുമ്രയ്ക്ക് പകരക്കാരനായി ടീമിൽ എത്തിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ആഖിബ് നബിക്ക് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് ഇടെയായിരുന്നു ബുമ്രയ്ക്ക് കാൽമുട്ടിന് പരിക്ക് […]
Read more

Recent News