ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം; അംപയർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ അപകടം. ഈസ്റ്റ് ഡൽഹി റൈഡേഴ്സും ന്യൂഡൽഹി ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ന്യൂഡൽഹി ടൈഗേഴ്സ് ബാറ്റർ ലക്ഷയ് ഥാരേജ അടിച്ച ശക്തമായ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ ചെന്ന് അംപയർ ധർമ്മേഷ് ഭരദ്വാജിന്‍റെ മുഖത്ത് കൊള്ളുകയായിരുന്നു.

ഇടങ്കയ്യൻ സ്പിന്നർ ആശിഷ് മീനയ്‌ക്കെതിരെ ഥാരേജ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിച്ച ശക്തമായ സ്രെയ്റ്റ് ഡ്രൈവാണ് അംപയറുടെ മുഖത്തുകൊണ്ടത്. തല വെട്ടിച്ച് മാറ്റി മാറാൻ അംപയർ ധർമ്മേഷ് ശ്രമിച്ചെങ്കിലും പന്തിന്‍റെ വേഗം കാരണം കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ ഓൺ-ഫീൽഡ് അംപയറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂഡല്‍ഹി ടൈഗേഴ്സ് 19.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി. 36 റൺസിനായിരുന്നു ഈസ്റ്റ് ഡൽഹി റൈഡേഴ്സിന്റെ ജയം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News