ദുലീപ് ട്രോഫിയിലും തിളങ്ങി വൈഭവ്; 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ബിഹാര്‍ യുവതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ഈസ്റ്റ് മേഖലയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിലാണ് ഈ പതിനാലുകാരന്റെ തകര്‍പ്പന്‍ പ്രകടനം. സെന്‍ട്രല്‍ സോണിനെതിരെ വെറും 42 പന്തില്‍ നിന്നാണ് സൂര്യവംശി തന്റെ കന്നി ദുലീപ് ട്രോഫി ഫിഫ്റ്റി തികച്ചത്. ഈ നേട്ടത്തോടെ 1969-ല്‍ ബാബാസാഹെബ് പാട്ടീല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്.

1969-ല്‍ വെസ്റ്റ് സോണിനായി തന്റെ 15-ാം വയസ്സില്‍ ഫിഫ്റ്റി നേടിയ ബാബാസാഹെബ് പാട്ടീലിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വൈഭവ് തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് പുറത്തെടുത്തത്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി മികച്ച ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ താരം തന്റെ സ്വാഭാവിക ആക്രമണ ബാറ്റിങ് തന്ത്രം ഈ വലിയ വേദിയിലും പുറത്തെടുത്തു. കളിയില്‍ ഏഴുവീതം സിക്‌സറുകളും ഫോറുകളും നേടിയ താരം 92 റണ്‍സെടുത്താണ് മടങ്ങിയത്. സെഞ്ചുറി നേടിയിരുന്നെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡും മറികടക്കാമായിരുന്നു. എട്ട് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും വൈഭവിന് മുന്നില്‍ വഴിമാറുമായിരുന്നു.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തകാലത്തായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന വൈഭവ് സൂര്യവംശി, ഇതിനകം തന്നെ പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയന്‍മാരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി മാറുകയാണ് ഈ യുവ ബാറ്റര്‍.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സോണിനെ മുകേഷ് കുമാര്‍, അഭിജിത് സര്‍ക്കാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് കൗനൈന്‍ ഖുറൈഷി എന്നിവരുടെ മികച്ച ബൗളിങ് മികവില്‍ ഈസ്റ്റ് സോണ്‍ 266 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. വൈഭവിന്റെയും അഭിമന്യു ഈശ്വരന്റെയും കരുത്തില്‍ ഈസ്റ്റ് സോണ്‍ മത്സരത്തില്‍ ശക്തമായ നിലയിലാണ് മുന്നേറുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News