ആദ്യ ബാറ്റിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രിക്കറ്റിലെ ഇതിഹാസം, ജീവിതത്തില്‍ നിരവധി ക്രിക്കറ്റ് ബാറ്റുകള്‍ കൈയിലെടുത്ത താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍, ഒരു ബാറ്റിന് തൻ്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിച്ചിരുന്ന ആ ബാറ്റാണ് ഇന്നും സച്ചിൻ്റെ പ്രിയപ്പെട്ട ബാറ്റ്. ചില വസ്തുക്കള്‍ക്ക് കാലം ചെല്ലുന്തോറും വില കൂടുകയേയുള്ളൂ. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിച്ച തൻ്റെ ആദ്യ ബാറ്റ് 49 വര്‍ഷങ്ങള്‍ക്കിപ്പുറവും താരം കാത്തുസൂക്ഷിക്കുകയാണ്.

ഈ ബാറ്റ് കൈയിലെടുത്തുള്ള രണ്ട് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ ചെറിയ കുട്ടിയായ സച്ചിന്‍ ബാറ്റുമായി നില്‍ക്കുമ്പോള്‍ മറ്റൊന്നില്‍ അതേ ബാറ്റ് കൈയിലേന്തി നില്‍ക്കുന്ന ഇന്നത്തെ സച്ചിനെയാണ് കാണാനാകുക.
കുട്ടിക്കാലത്തെ ആ ചിത്രവും ഇന്നത്തെ ചിത്രവും ഒരുമിച്ചെത്തിയതോടെ ആരാധകരും ഓര്‍മകള്‍ പങ്കുവെച്ചു. ‘കുഞ്ഞുബാലനില്‍നിന്ന് ക്രിക്കറ്റിൻ്റെ ദൈവത്തിലേക്ക്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. 16 വയസും 205 ദിവസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിൻ്റെ അരങ്ങേറ്റം. 1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെ കറാച്ചിയിലായിരുന്നു മത്സരം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തിൻ്റെ 37-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പഴയ ചിത്രവും ഓര്‍മ്മകളും വീണ്ടും ആരാധകരുമായി പങ്കുവെച്ചത്. 34,000-ത്തിലധികം റണ്‍സുമായി അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് സച്ചിൻ്റെ പേരിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിൻ്റെ പേരിലാണ്. 24 വര്‍ഷം നീണ്ട കരിയറില്‍ ബാറ്റിങ്ങിലെ ഒട്ടുമിക്ക പ്രധാന റെക്കോര്‍ഡുകളും തകര്‍ത്ത സച്ചിന്‍, 2013 നവംബറിലാണ് വിരമിച്ചത്

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News