കുവൈത്ത് : കുവൈത്തിനുനേരെ വീണ്ടും മിസൈൽ ഡ്രോൺ ആക്രമണശ്രമം. വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി അറിയിച്ചു. വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയിലായി മിസൈൽ-ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മൂന്നിടത്ത് അവശിഷ്ടങ്ങൾ വീണതായി കുവൈത്ത് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചിരുന്നു. രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തിരുന്നു. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടണമെന്നും ആർമി വ്യക്തമാക്കി.
കുവൈത്തിനുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം
