കോട്ടയം തീക്കോയിയിൽ ഉരുൾ പൊട്ടൽ; ആളപായമില്ല

കോട്ടയം: തീക്കോയിയിൽ ഉരുൾ പൊട്ടലുണ്ടായി. 30 ഏക്കറോളം വരുന്ന പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായത്. ആളപായമൊന്നുമില്ല. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായും നശിച്ചു. വലിയ പാറകളും മണ്ണും ഒഴുകിയെത്തി വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു.
വീടുകൾക്കുള്ളിലേക്ക് ചളിയും മണ്ണും കയറിയിട്ടുണ്ട്. പ്രദേശത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഇനിയും ഉരുൾ പൊട്ടാനുളള സാധ്യതയുണ്ട്.

അതേസമയം കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. റെജീന ജോണി, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ വീട് പൂർണ്ണമായും തകർന്നു. കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *