Tag: landslide

കണ്ണൂർ താബോറിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം

കണ്ണൂർ: കണ്ണൂർ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്ത് വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി നാട്ടുകാർ സംശയിക്കുന്നത്. സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ആലക്കോട്ട് നിന്നും താബോറിലേക്ക് പോകുന്ന ഉദയഗിരി-താബോർ ചുരം റോഡ് താൽക്കാലികമായി അടച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനുണ്ടായ മുൻ ഉരുൾപൊട്ടലിനെ തുടർന്ന് ഭൂരിഭാഗം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നതിനാൽ വീടുകളിൽ ആളുകൾ കുറവാണ്. നിലവിൽ വീടുകളിൽ അവശേഷിക്കുന്ന ചുരുക്കം […]
Read more

കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിഞ്ഞു. ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്. നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും നിലവിൽ ഇടിഞ്ഞു വീണിട്ടുള്ളത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശ്ശൂർ-പാലക്കാട് […]
Read more

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു

മൂന്നാർ: കനത്തമഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണും വലിയ പാറകളും ഇടിഞ്ഞ് വീണു. ദേശീയപാതയിൽ പെട്ട ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഹെഡ് വർക്സ് ഡാമിനു താഴെയുള്ള വളവിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലയുടെ ഒരു ഭാഗവും വലിയ പാറകളും റോഡിലേക്ക് വീണു. ഇന്നലെ പുലർച്ചെയും രാവിലെ 10നും രണ്ടു തവണ ഇവിടെ മലയിടിഞ്ഞു. രണ്ടു തവണയും വാഹനങ്ങളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഗതാഗത തടസ്സമുണ്ടാകാതെ ദേശീയപാത അധികൃതർ പാറയും മണ്ണും ഒരു വശത്തേക്ക് മാറ്റി. മഴ […]
Read more

കോഴിക്കോട് കോടഞ്ചേരി റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ […]
Read more

കോട്ടയം തീക്കോയിയിൽ ഉരുൾ പൊട്ടൽ; ആളപായമില്ല

കോട്ടയം: തീക്കോയിയിൽ ഉരുൾ പൊട്ടലുണ്ടായി. 30 ഏക്കറോളം വരുന്ന പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായത്. ആളപായമൊന്നുമില്ല. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായും നശിച്ചു. വലിയ പാറകളും മണ്ണും ഒഴുകിയെത്തി വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു.വീടുകൾക്കുള്ളിലേക്ക് ചളിയും മണ്ണും കയറിയിട്ടുണ്ട്. പ്രദേശത്ത് നിന്നും 20 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഇനിയും ഉരുൾ പൊട്ടാനുളള സാധ്യതയുണ്ട്. അതേസമയം കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. റെജീന ജോണി, മകൻ ജോസഫിൻ ജോണി […]
Read more

സിക്കിമിലെ നിർമാണത്തിലിരുന്ന തുരങ്കത്തിലെ സ്ഫോടനം; മണ്ണിടിച്ചിലിൽ മരണം 20 ആയി

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു. അനീഷിന്റെ ബന്ധുക്കൾ സിക്കിമിലേക്ക് തിരിച്ചു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ ഇരുപതുപേരുടെ മരണം […]
Read more

Recent News