ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക് രോഗം ബാധിച്ചുവെന്നും നാലുമരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു. കാർനെഗീ ഹിൽ, യോർക്വില്ലെ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ജൂലൈ ഇരുപതുവരെ 76 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ഇതിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സ്രോതസ് എവിടെനിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജലസംവിധാനങ്ങളും പരിശോധിച്ചുവരികയാണ്. നേരത്തേയും നിരവധിതവണ ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനമുണ്ടായിട്ടുണ്ട്. 2015-ൽ സൗത് ബ്രോൻക്സിൽ ഉണ്ടായ വ്യാപനത്തിൽ 138പേർ രോഗബാധിതരാവുകയും 16പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. 2025-ൽ ഹാർലെമിലുണ്ടായ വ്യാപനത്തിൽ എഴുപതുപേർ രോഗബാധിതരായി.
ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം, 4 മരണം
