ഹോർമുസ്; പ്രതിസന്ധി അവസാനിച്ചാൽ കാർഗോ നിരക്ക് കുറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ അവസാനിച്ചാൽ നാട്ടിലേക്ക് സാധനങ്ങൾ അയക്കാനുള്ള കാർഗോ നിരക്കിൽ ഗണ്യമായ കുറവിന് സാധ്യതയുണ്ടെന്ന് ഈരംഗത്തെ വിദഗ്ധർ. സാധാരണക്കാരായ പ്രവാസികൾക്ക് വരുംദിവസങ്ങളിൽ ഇത് ഏറെ ആശ്വാസമാകുമെന്ന് ഷിപ്പ്മെന്റ് രംഗത്തെ പ്രമുഖരായ അൽ ഉസൂദ് കാർഗോ അധികൃതർ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ കാലത്തും ഒമാൻ വഴി നാൽപതിലേറെ കണ്ടെയിനർ സാധനങ്ങൾ കൊച്ചിയിലെത്തിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അൽ ഉസൂദ് സംരംഭകർ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് ഷിപ്മെന്റുകൾ കുടുങ്ങി കിടന്നത് സാധാരണക്കാരായ പ്രവാസികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഹോർമുസ് വഴി ചരുക്കുഗതാഗതം പഴയത് പോലെ പുനസ്ഥാപിക്കാൻ കഴിഞ്ഞാൽ ഷിപ്പ്മെന്റ് രംഗത്തുള്ളവർ നേരിട്ടിരുന്ന വലിയ വെല്ലുവിളികൾക്ക് അവസാനമാകും. ഹോർമുസിലെ പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് പോലും ഷിപ്പ്മെന്റുകൾക്ക് കാലതാമസം നേരിടാതിരിക്കാൻ ബദൽ മാർഗം കണ്ടെത്തിയിരുന്നു ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഉസൂദ് കാർഗോ. ഒമാൻ വഴി നാൽപത് കണ്ടയിനിലേറെ സാധനങ്ങൾ കൊച്ചിയിലെത്തിക്കാൻ ഇവർക്ക് സാധിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News