വേദനാജനകമായ ഐവിഎഫ് കാലം പങ്കുവെച്ച് നടി തേജസ്വിനി

ന്യൂഡൽഹി : വേദന നിറഞ്ഞ ഐവിഎഫ് കാലത്തേക്കുറിച്ചു പങ്കുവെച്ച് നടിയും മോഡലുമായ തേജസ്വിനി കോലാപുരെ. ഐവിഎഫ് തന്നെ മാനസികവും ശാരീരികവുമായി സമ്മർദത്തിലാഴ്ത്തിയെന്നും തേജസ്വിനി പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് തേജസ്വിനി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അഞ്ച് ഐവിഎഫുകളിലൂടെ താൻ കടന്നുപോയിരുന്നുവെന്നും നടി പറഞ്ഞു. ഐവിഎഫ് എന്നത് കഠിനമായ ഒരു പ്രക്രി‌യയാണ്. ആദ്യത്തേതും രണ്ടാമത്തേതും കഠിനമായിരുന്നു. മൂന്നും നാലും അഞ്ചും വലിയ കുഴപ്പമില്ലാതെ പോയി. ഐവിഎഫ് ഇഞ്ചക്ഷനുകൾ സ്വീകരിക്കാൻ നിങ്ങൾ അത്രത്തോളം മാനസികമായി കരുത്തരായിരിക്കണം. വളരെ വേദനാജനകമായ പ്രക്രികയയാണതെന്നും തേജസ്വിനി വ്യക്തമാക്കി. താൻ വളരെ വൈകിയാണ് അമ്മയായതെന്നും മുപ്പത്തിയഞ്ചു വയസ്സിനു മുമ്പ് അമ്മയാകൂ എന്നാണ് സ്ത്രീകളോടു പറയാനുള്ളതെന്നും തേജസ്വിനി പറഞ്ഞു. ഐവിഎഫ് മാനസികമായും ശാരീരികമായും തകർത്തു. മാനസികമായി താൻ കരുത്തയായിരുന്നു. എന്നാൽ നിരവധി ഇഞ്ചക്ഷനുകളുടെ ഫലമായി ശരീരത്തിൽ മാറ്റങ്ങൾ സംഭവിച്ചു. ആയിരത്തിലേറെയാണ് തനിക്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *