ബി​ഗ് ബോസ് പുതിയ സീസണിൽ ആരൊക്കെ?

കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. നടൻ മോഹൻലാലാണ് ഷോയുടെ അവതാരകൻ. ബി​ഗ് ബോസിന്റെ ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇത്തവണ ആരൊക്കെ ബി​ഗ് ബോസിലെത്തുമെന്ന ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്. പുറത്തുവരുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളാണ് ഇപ്പോൾ വൈറാലായി കൊണ്ടിരിക്കുന്നത്.

ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും നാ​ഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽമീഡിയ താരങ്ങളും സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമെല്ലാം ഇത്തവണത്തെ സീസണിലുമുണ്ടാകും. മോഡൽ ജിയ ഇറാനി, നടി പ്രിയങ്ക അനൂപ്, മൗനരാ​ഗം സീരിയലിലെ അഭിനേത്രി വർഷ, കുക്കിങ് വീ‍ഡിയോസ് ചെയ്യാറുള്ള ഹം​ഗ്രി മഹി എന്നിവരും ഇത്തവണത്തെ സീസണിൽ ഉണ്ടാകുമെന്നാണ് വിവരം.

ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിൽ സീരിയൽ താരങ്ങളായ അമൃത നായരുടെയും സീരിയൽ താരം ആദിത്യൻ ജയന്റെയും പേരുണ്ട്. യുട്യൂബർ സഞ്ജു ടെക്കി, സീരിയൽ താരം അ‍ച്ചു സു​ഗന്ധ്, അവതാരക ട്വിങ്കിൾ ശീതൾ എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ഗായകൻ ഇഷാൻ ദേവ്, നടൻ സുബീഷ് സുധി, നടി ​ഗൗരി ഉണ്ണിമായ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ട്രാൻസ് വുമൺ ദീപ്തി കല്യാണി, സ്റ്റാന്റപ്പ് കൊമേ‍‍ഡിയൻ ദീപക് മോഹ​ൻ, ആർജെ അഞ്ജലി, ഉപ്പും മുളകിലെ ബിജു സോപാനം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്നിവരും പുതിയ സീസണിൽ വന്നേക്കുമെന്നും പ്രെ‍ഡിക്ഷനുണ്ട്. സെപ്റ്റംബർ ആദ്യ ആഴ്ച ബി​ഗ് ബോസിന്റെ എട്ടാം സീസൺ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *