അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരം; ഹര്‍ഷിത് റാണയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി

ദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആശ്വാസത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായി മൂന്നാം ഏകദിന മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ പ്രധാനപ്പെട്ട താരത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെയാണ് ടീമിൽ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ അവസാന ഏകദിന മത്സരത്തിന് ഒരു ദിവസം മുമ്പാണ് റാണയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചത്.

കുറേനാളുകളായി പരിക്കേറ്റ് പുറത്തായിരുന്നു ഹര്‍ഷിത് റാണ. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരുന്നത്. പരിക്കില്‍ നിന്ന് അദ്ദേഹം മുക്തനായെന്നാണ് ബിസിസിഐ പറയുന്നത്. ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനാകപ്പെട്ട താരത്തിന് പിന്നീട് ഇന്ത്യയുടെ മത്സരങ്ങളും ഐപിഎല്ലും നഷ്ടമായി. റാണയ്ക്ക് പകരം മുഹമ്മദ് സിറാജിന് ടീമില്‍ അവസരം കിട്ടിയത്. ഇന്ത്യക്കുവേണ്ടി 14 ഏകദിന മത്സരങ്ങളാണ് ഇതുവരെ റാണ കളിച്ചത്. 16 വിക്കറ്റുകളാണ് മത്സരങ്ങളില്‍ അദ്ദേഹം വീഴ്ത്തിയത്.

ഈവര്‍ഷം ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇപ്പോള്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലേക്ക് വിളിയെത്തിയത്. പരമ്പരയില്‍ ക്ലീന്‍ സ്വീപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുമ്പുള്ള പ്രധാനപ്പെട്ട മത്സരമായതിനാല്‍ അഫ്ഗാന്‍ പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *