ടിവികെ എംഎൽഎ വി.എസ് ബാബു അന്തരിച്ചു

ചെന്നൈ: ടിവികെ എംഎൽഎ വി.എസ് ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ശ്വാസതടസത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ ജയം. 8795 വോട്ടുകൾക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച […]

ഉത്തര്‍പ്രദേശിൽ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് അഖിലേഷ് യാദവ്

ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗോരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും സമാജ്‌വാദി പാര്‍ട്ടി സ്വന്തമാക്കുമെന്നും യോഗി ആദിത്യനാഥിന് ‘ഡബിള്‍ സീറോ’ തോല്‍വി സമ്മാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ 20 കിലോമീറ്റര്‍ […]

കെജ്രിവാളിന്റെ ‘ശീഷ്’ മഹൽ തുറന്നുകാട്ടാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജരിവാള്‍ മോടിപിടിപ്പിച്ച ഔദ്യോഗിക വസതി അടുത്ത ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ടിക്കറ്റ് ബുക്കിങിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ‘ശീഷ് മഹല്‍’ കാണാന്‍ അവസരം ഒരുക്കുമെന്നും ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും പൊതുമരാമത്ത് മന്ത്രി പര്‍വേശ് ശര്‍മ പറഞ്ഞു. കോടികള്‍ മുടക്കി കെജ്രിവാള്‍ മോടി പിടിപ്പിച്ചെന്ന് ബിജെപി ആരോപിക്കുന്ന ബംഗ്ലാവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവാദ വിഷയമായിരുന്നു. ‘പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ ‘ശീഷ് മഹല്‍’ തുറന്നുകൊടുക്കും. സര്‍ക്കാര്‍ […]

യോഗിയുടെ ആരോപണത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ‘ബുള്‍ഡോസര്‍’ എന്നത് ഒരു ബ്രാന്‍ഡ് ആയി മാറിയിട്ടുണ്ടെന്ന യോഗിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു പരിഹാസം. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയും ബുള്‍ഡോസറുകളോട് പ്രത്യേക താത്പര്യവുമുള്ള ആളുമാണ് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകളോട് യോഗിക്ക് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് കമീഷന് നേരെ തിരിക്കണമെന്നും അഖിലേഷ് […]

കോൺഗ്രസിന് 24 സീറ്റുകൾ നൽകിയാൽ മതിയെന്ന് എസ്പി

ലക്നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച സങ്കീർണാവസ്ഥയിൽ. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ നൽകിയാൽ മതിയെന്നാണ് എസ്പിയുടെ നിലപാട്. വിജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിലേഷ് യാദവ്. അതേസമയം ആകെ 181 സീറ്റാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ, കോൺ​ഗ്രസിന്റെ ആവശ്യം അം​ഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് നേതൃത്വം തയാറെടുപ്പ് തുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, […]

അയോധ്യയ്ക്ക് പിന്നാലെ മഥുര; 2027ലെ യുപി തിരഞ്ഞെടുപ്പിൽ കൃഷ്ണജന്മഭൂമി ഉയർത്തി ബിജെപി

ലക്നൗ: 2027 ൽ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി’ വിഷയം ഉയര്‍ത്തിക്കാട്ടാനൊരുങ്ങി ബിജെപി. ഹിന്ദു വിശ്വാസ പ്രകാരം ശ്രീകൃഷ്ണന്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കാനുള്ള ഉചിതമായ സമയമാണിതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുപോലെ നിയമപരമായ നടപടികളിലൂടെയോ പരസ്പര സമ്മതത്തോടെയോ മഥുരയിലെ ക്ഷേത്ര നിര്‍മാണവും വിപുലീകരണവും മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയ്ക്കും കാശിക്കും ശേഷം ഈ തിരഞ്ഞെടുപ്പില്‍ മഥുര […]

‘വോട്ട് ചോരി’ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ‘വോട്ട് ചോരി’ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി കോൺഗ്രസും പ്രതിപക്ഷ ഇന്ത്യാ സഖ്യവും. തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ചോദ്യാവലി സമർപ്പിക്കാനാണ് നീക്കം. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്ഐആറിന് ഉത്തരവിട്ടത് ആരാണെന്ന ചോദ്യവും ഇതിൽ ഉൾപ്പെടുന്നു. കോൺഗ്രസ് തിങ്കളാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലം ‘വോട്ട് ചോരി’ […]

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി കോണ്‍ഗ്രസ്

ലക്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പ്രിയങ്ക ഗാന്ധി നടത്തും. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേർന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ ഒന്നിന് മുന്‍പ് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ആദ്യവാരം കോണ്‍ഗ്രസ് പ്രചരണത്തിലേക്ക് കടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലും […]

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാനൊരുങ്ങി BJP

ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.27 കോടി ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാനൊരുങ്ങി BJP. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ‘സ്‌പെഷ്യല്‍ സമ്മറി റിവിഷനിലൂടെ ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് യോഗി അദിത്യനാഥ് നിര്‍ദ്ദേശം നൽകി. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നടന്ന എസ്‌ഐആറില്‍ 1.27 കോടി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും, അതേസമയം മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനയുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലായി 1.27 കോടി വോട്ടര്‍മാര്‍ […]

മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും; ഡൽഹി-എൻസിആറിലെ പ്രഭാതങ്ങളിൽ കാഴ്ചപരിധി കുറയുന്നതിന് പിന്നിലെന്ത്?

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) പുലർച്ചെയുള്ള കാഴ്ചപരിധി കുറയുന്നത് ആശങ്കയാകുന്നു. മൂടൽമഞ്ഞും അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞും ഒരുമിച്ച് രൂപപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. നവംബർ 16ന് രാവിലെ ഡൽഹിയിൽ അനുഭവപ്പെട്ടത് മൂടൽമഞ്ഞും പുകമഞ്ഞും കലർന്ന അന്തരീക്ഷമായിരുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹി-എൻസിആറിൽ കനത്ത മൂടൽപോലുള്ള അന്തരീക്ഷം തുടരുകയാണ്. നവംബർ 9ന്, ദീപാവലിക്ക് തൊട്ടുപിന്നാലെ, കാഴ്ചപരിധി 50 മീറ്റർ വരെ താഴ്ന്നിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മൂടൽമഞ്ഞിനെയും പുകമഞ്ഞിനെയും വേർതിരിച്ചറിയുക എളുപ്പമല്ലെന്ന് […]